ക്വലാലംപുര്‍: മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്‍െറ സ്വകാര്യ ബാങ്ക് അക്കൗണ്ടിലത്തെിയ 700 മില്യണ്‍ ഡോളര്‍ സംഭാവനയാണെന്ന് അഴിമതിവിരുദ്ധ ഏജന്‍സി വ്യക്തമാക്കി. ഇത്രയും വലിയതുക കൈക്കൂലിയില്‍ നിന്നെല്ളെന്നാണ് ഏജന്‍സിയുടെ കണ്ടത്തെല്‍.
നജീബിന്‍െറ സ്വകാര്യ അക്കൗണ്ടിലേക്ക് 700 മില്യണ്‍ ഡോളറത്തെിയത് മലേഷ്യന്‍ സര്‍ക്കാര്‍ അന്വേഷകര്‍ കണ്ടത്തെിയതായി വാള്‍സ്ട്രീറ്റ് ജേണലാണ് കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രിയുടെ അക്കൗണ്ടിലേക്ക് പണമത്തെിയെന്ന് സ്ഥിരീകരിച്ച അഴിമതിവിരുദ്ധ കമീഷന്‍ അത്രയും വലിയതുക 1മലേഷ്യ ഡെവലപ്മെന്‍റ് ബെര്‍ഹാദ് (1എം.ഡി.ബി) കമ്പനിയുമായി ബന്ധമില്ളെന്ന് തിങ്കളാഴ്ച വ്യക്തമാക്കി. സംഭാവനയാണ് ഇതെന്ന് കമീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍, ആരാണ് സംഭാവന നല്‍കിയതെന്ന് കമീഷന്‍ വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
ആരോപണത്തെ നിഷേധിച്ച നജീബും കമ്പനിയും ഇത് തങ്ങള്‍ക്കെതിരെയുള്ള ഗൂഢാലോചനയാണെന്ന് പറഞ്ഞിരുന്നു. നിരപരാധിത്വം തെളിയിക്കുന്ന പ്രസ്താവന കമ്പനി പുറത്തിറക്കിയിരുന്നു. എന്നാല്‍, അഴിമതിവിരുദ്ധ ഏജന്‍സിയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമര്‍ശവുമായി പ്രതിപക്ഷം മുന്നോട്ടുവന്നു. പ്രശ്നമൊതുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. നജീബിന്‍െറ കുറ്റങ്ങള്‍ തേച്ചുമായിക്കാന്‍ ശ്രമിക്കുകയാണ് അഴിമതിവിരുദ്ധ ഏജന്‍സിയെന്ന് പീപ്ള്‍സ് ജസ്റ്റിസ് പാര്‍ട്ടി പാര്‍ലമെന്‍റംഗം റഫീസി റംലി പറഞ്ഞു. സംഭാവനയുടെ ഉറവിടം അറിയാന്‍ പൊതുജനത്തിന് അര്‍ഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആരോപണത്തിന് ഉത്തരം നല്‍കണമെന്നാവശ്യപ്പെട്ട ഉപപ്രധാനമന്ത്രി മുഹ്യിദ്ദീന്‍ യാസീനേയും പ്രാഥമിക അന്വേഷണം നടത്തിയ അറ്റോണി ജനറലിനേയും പുറത്താക്കിയിരുന്നു. 58 വര്‍ഷമായി ഭരണം നടത്തുന്ന ബാരിസന്‍ നാഷനലിന് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ട് കുറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.