ഗംഗയിലെ ബോട്ടപകടം: മരണം 24

പട്ന: നാല് മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തതോടെ ഗംഗ നദിയില്‍ ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 24 ആയി. സംഭവത്തില്‍ എന്തെങ്കിലും വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാന്‍ ഉന്നതതല അന്വേഷണത്തിന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരവിട്ടു. മുഖ്യമന്ത്രി നാലു ലക്ഷം രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ലക്ഷം രുപയും സഹായധനം പ്രഖ്യാപിച്ചു.

മകരസംക്രാന്തിയോടനുബന്ധിച്ച് സംസ്ഥാന ടൂറിസം വകുപ്പ് നടത്തിയ പട്ടംപറത്തല്‍ ഉത്സവം കഴിഞ്ഞ് മടങ്ങിയവരാണ് ശനിയാഴ്ച വൈകീട്ട് ബോട്ടപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ മുഴുവന്‍ പുറത്തെടുത്തു. അമിതഭാരമാണ് അപകടത്തിന് കാരണം. 40ഓളം പേര്‍ ബോട്ടിലുണ്ടായിരുന്നു. മുങ്ങിയ ബോട്ടും കരക്കു കയറ്റി. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് പ്രധാനമന്ത്രി അരലക്ഷം രൂപ സഹായം നല്‍കും.

പട്നയില്‍ ഗംഗക്ക് കുറുകെയുള്ള പാലമായ മഹാത്മഗാന്ധി സേതുവിന്‍െറ പുനരുദ്ധാരണപ്രവര്‍ത്തനത്തിന്‍െറ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തേണ്ടിയിരുന്ന വിഡിയോ കോണ്‍ഫറന്‍സ് പ്രധാനമന്ത്രി റദ്ദാക്കിയിരുന്നു.

 

Tags:    
News Summary - Stampede in Bengal's Gangasagar Fair,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.