ന്യൂഡൽഹി: ഡൽഹിയിൽ ട്രാക്ടർ റാലിക്കിടെ നടന്ന സംഘർഷങ്ങളിൽ നടൻ ദീപ് സിദ്ധുവിന് പങ്കുണ്ടെന്ന് റിപ്പോർട്ട്. രണ്ട് ദിവസം മുമ്പ് തന്നെ സിംഘു അതിർത്തിയിലെത്തി സിദ്ധു പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് വാർത്തകൾ. സിദ്ധുവിന് പുറമേ ആക്ടിവിസ്റ്റ് ലക്ക സിദാനക്കും സംഘർഷങ്ങളിൽ പങ്കുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ചെങ്കോട്ടയിലെ സംഘർഷങ്ങൾക്ക് ശേഷം വൈകാരികമായി സിദ്ധു സംസാരിക്കുന്നതിന്‍റെ വിഡിയോയും പുറത്ത് വന്നിട്ടുണ്ട്. ആദ്യഘട്ടം മുതൽ സിദ്ധു സമരത്തിൽ സജീവമായിരുന്നു. പിന്നീട് ഒരു ഘട്ടം കഴിഞ്ഞപ്പോൾ കർഷക സംഘടനകൾ തന്നെ സിദ്ധുവിനെ സമരത്തിൽ നിന്ന് മാറ്റുകയായിരുന്നു.
നേരത്തെ ദീപ് സിദ്ധു ബി.ജെ.പിക്കാരനാണെന്നും സണ്ണി ഡിയോളിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തിരുന്നുവെന്നും കർഷക സംഘടന നേതാക്കൾ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.