ന്യൂഡല്‍ഹി: ശാരീരിക വ്യതിയാനങ്ങളുള്ള മനുഷ്യരുടെ ജീവിതവും സഞ്ചാരവും എളുപ്പമാക്കാന്‍ സുഗമഭാരതം പദ്ധതി പ്രഖ്യാപിച്ച രാജ്യത്ത് പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന സര്‍വകലാശാല പ്രഫസറെ സുരക്ഷാകാരണം പറഞ്ഞ് എയര്‍ ഇന്ത്യ നിലത്തിഴയിച്ചു. പ്രശസ്ത മന:ശാസ്ത്ര വിദഗ്ധയും ഭിന്നശേഷി അവകാശ പ്രവര്‍ത്തകയുമായ ഡോ. അനിതാ ഗായി (57) ആണ് ഡല്‍ഹി വിമാനത്താവളത്തില്‍ അവഹേളനത്തിനിരയായത്.
ഡെറാഡൂണില്‍നിന്ന് വെള്ളിയാഴ്ച രാത്രി എയര്‍ ഇന്ത്യയുടെ ഉപ കമ്പനിയായ അലയന്‍സ് എയറിന്‍െറ വിമാനത്തില്‍ ഡല്‍ഹിയിലേക്കുകയറിയ ഉടനെ ഇറങ്ങുംനേരം ചക്രക്കസേര വേണമെന്ന കാര്യം എയര്‍ഹോസ്റ്റസുമാരോട് പറഞ്ഞിരുന്നു. വിമാനം 7.30ന് ലാന്‍ഡ് ചെയ്തപ്പോള്‍ വീണ്ടും ഓര്‍മപ്പെടുത്തിയെങ്കിലും ലഭ്യമായില്ല. യാത്രക്കാരെല്ലാം ഇറങ്ങിയശേഷം മുക്കാല്‍ മണിക്കൂര്‍ കാത്തിരുന്നിട്ടും ലഭിക്കാത്തതിനാല്‍ വിമാന ജീവനക്കാരന്‍െറ സഹായത്തോടെ നിരങ്ങിയിറങ്ങാന്‍ നിര്‍ബന്ധിതയായി.
വിമാനമിറങ്ങിയവരെ അറൈവല്‍ ഹാളിലേക്ക് കൊണ്ടുപോകാന്‍ എയര്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ ബസ് വിമാനത്തിന്‍െറ പാര്‍ക്കിങ് മേഖലയില്‍നിന്ന് ഏറെ അകലെയാണ് നിര്‍ത്തിയിരുന്നത്. വീല്‍ചെയര്‍ ഇല്ലാത്തതിനാല്‍ ബസ് അല്‍പംകൂടി അടുപ്പിച്ചുനിര്‍ത്തി കയറാന്‍ സൗകര്യമൊരുക്കണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ സുരക്ഷാ കാരണങ്ങളാല്‍ നിര്‍വാഹമില്ളെന്നായിരുന്നു മറുപടി. തുടര്‍ന്ന് ബസിലേക്കും ഇഴഞ്ഞുകയറുകയായിരുന്നുവെന്ന് ഡോ. അനിത മാധ്യമങ്ങളോടു പറഞ്ഞു. വിവരം പുറത്തറിഞ്ഞതോടെ സംഭവം നിഷേധിച്ച് എയര്‍ ഇന്ത്യ പത്രക്കുറിപ്പിറക്കി. വിമാനം അകലെ പാര്‍ക്കുചെയ്തിരുന്നതിനാല്‍ വീല്‍ചെയര്‍ എത്തിക്കാന്‍ അല്‍പം സമയമെടുത്തൂവെന്നും ജീവനക്കാര്‍ ഇറങ്ങാന്‍ സഹായിച്ചൂവെന്നും കമ്പനി അവകാശപ്പെട്ടു.
എന്നാല്‍, ഈ വാദം കള്ളമാണെന്നും അറൈവല്‍ ഹാളിലത്തെിയശേഷം മാത്രമാണ് വീല്‍ചെയര്‍ നല്‍കിയതെന്നും ഡോ. അനിത വ്യക്തമാക്കി. ദിവ്യാംഗര്‍ എന്ന വിശേഷണമല്ല, രാജ്യത്ത് വിവേചനമില്ലാത്ത അവസ്ഥയാണ് വികലാംഗര്‍ക്കു ലഭിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവര്‍ സന്ദേശവുമയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.