മുംബൈ: ബോളിവുഡ് നടന്‍ അനുപം ഖേറിന് പത്മഭൂഷണ്‍ നല്‍കിയത് കേന്ദ്രത്തിന്‍െറ പ്രത്യേക താല്‍പര്യപ്രകാരമെന്ന് മഹാരാഷ്ട്ര ആഭ്യന്തര വൃത്തങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദേശം നല്‍കിയ 54 പേരുടെ പട്ടികയില്‍ അനുപം ഖേറിന്‍െറ പേരില്ല. സംസ്ഥാനം അയച്ച പട്ടികയില്‍നിന്ന് സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍, ’93 സ്ഫോടന പരമ്പര കേസിലും മുംബൈ ഭീകരാക്രമണ കേസിലും പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്ജ്വല്‍ നിഗം (ഇരുവര്‍ക്കും പത്മശ്രീ), പിന്നണി ഗായകന്‍ ഉദിത് നാരായണ്‍ (പത്മഭൂഷണ്‍) എന്നിവര്‍ മാത്രമാണ് പരിഗണിക്കപ്പെട്ടത്. അനുപം ഖേര്‍, അജയ് ദേവ്ഗണ്‍, പ്രിയങ്ക ചോപ്ര എന്നിവരുള്‍പ്പെടെ മാഹാരാഷ്ട്രയില്‍നിന്ന് 13 പേരെ കേന്ദ്രമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
അസഹിഷ്ണുതാ വാദം, പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരം എന്നിവയെ തുടര്‍ന്നുണ്ടായ സാഹിത്യ, കലാ, സിനിമാ, ശാസ്ത്ര മേഖലയിലെ പ്രമുഖരുടെ അവാര്‍ഡ് തിരിച്ചുനല്‍കിയുള്ള പ്രതിഷധം കേന്ദ്രസര്‍ക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിസന്ധിയിലാക്കിയപ്പോള്‍ രക്ഷക്കത്തെിയത് അനുപം ഖേറായിരുന്നു. അവാര്‍ഡ് മടക്കിനല്‍കലും അസഹിഷ്ണുതാ വാദവും രാഷ്ട്രീയപ്രേരിതമാണെന്നും രാജ്യത്ത് സഹിഷ്ണുതയുണ്ടെന്ന് അവകാശപ്പെട്ടും അനുപം ഖേര്‍ പ്രതിരോധം തീര്‍ത്തു.
എഴുത്തുകാരുടെ റാലിക്കെതിരെ സിനിമാ മേഖലയിലുള്ളവരെയും മറ്റും രംഗത്തിറക്കി അസഹിഷ്ണുതാ വാദത്തിനെതിരെ ഡല്‍ഹിയില്‍ റാലിയും നടത്തി. ഈ സാഹചര്യത്തിലാണ് അനുപം ഖേറിന്‍െറ പത്മഭൂഷണ്‍ പുരസ്കാര നേട്ടം വീക്ഷിക്കപ്പെടുന്നത്. ഇതിനിടെ, അനുപം ഖേറിന് പത്മഭൂഷണ്‍ നല്‍കിയതിനെ ചോദ്യംചെയ്ത് നടനും സംവിധായകനുമായ കാദര്‍ ഖാന്‍ രംഗത്തത്തെി. മോദിയെ വാഴ്ത്തി പാടിയതൊഴിച്ചാല്‍ മറ്റെന്താണ് അനുപം ഖേര്‍ ചെയ്തതെന്ന് കാദര്‍ ഖാന്‍ വിമര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.