ഗുവാഹത്തി: അസം റൈഫ്ൾസിൽ ഒന്നര നൂറ്റാണ്ടിലേറെയായി നിലനിന്നുപോന്ന ആൺക്കോയ്മക്ക് അന്ത്യം കുറിച്ചുകൊണ്ട് വനിതകളുടെ പുതിയ ബാച്ച് പുറത്തിറങ്ങി. വ്യാഴാഴ്ച പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ബാച്ചിൽ 100 വനിതകളാണുള്ളത്. ലുസായ് കമ്പനി എന്നാണ് വനിതാ വിഭാഗത്തിന്‍റെ പേര്. അവിഭക്ത ആസമിലെ ചരിത്ര പ്രാധാന്യമുള്ള പർവതത്തിന്‍റെ പേരാണ് ലുസായ്.
കേന്ദ്രവും സംസ്ഥാനവും സംയുക്തമായി നിയന്ത്രിക്കുന്ന അസം റൈഫ്ൾസിൽ 127 വനിതകളെയാണ് ആദ്യം റിക്രൂട്ട് ചെയ്തതെങ്കിലും കായിക-മെഡിക്കൽ പരിശോധനകളിൽ പരാജയപ്പെട്ടതിനെ തുടർന്ന് 27 പേർ പുറത്താവുകയായിരുന്നു. ദിമാപൂർ സ്കൂളിൽ ഒരു വർഷമായി തുടരുന്ന പരിശീലനത്തിനായി ആർമിയിലെ വനിതാ ഓഫിസർമാരെയാണ് നിയോഗിച്ചിരുന്നത്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുമാണ് ഈ കമ്പനി പ്രവർത്തിക്കുകയെന്ന് അസം റൈഫ്ൾസിന്‍റെ ചുമതലയുള്ള ലഫ്റ്റനന്‍റ് ജനറൽ എച്ച്.ജെ.എസ് സച്്ദേവ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർധ സൈനിക വിഭാഗമാണ് അസം റൈഫ്ൾസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.