വിവാദം വിട്ടൊഴിയാതെ ശനി ക്ഷേത്രം

മുംബൈ: മഹാരാഷ്ട്രയിലെ അഹ്്മദ് നഗര്‍ ജില്ലയിലെ ശനി ക്ഷേത്രത്തെച്ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. കഴിഞ്ഞയാഴ്ച ഒരു യുവതി ക്ഷേത്രനിയമം ലംഘിച്ച് പ്രതിഷ്ഠയെ തൊട്ടു വന്ദിച്ച സംഭവത്തിന്‍െറ പിന്നാലെ ഇവിടെയുണ്ടായിരുന്ന മൂന്ന് കാവല്‍ക്കാര്‍ ക്ഷേത്രപരിസരത്ത് മദ്യപിക്കുന്നതിന്‍െറ വിഡിയോ ചിത്രം പുറത്തുവന്നു. എന്നാല്‍, വിഡിയോ മൂന്നുവര്‍ഷം മുമ്പുള്ളതാണെന്നും ക്ഷേത്ര കമ്മിറ്റിയിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ചിലര്‍ വിവാദം സൃഷ്ടിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി ക്ഷേത്രത്തില്‍ കയറി പ്രതിഷ്ഠയില്‍ തൊട്ടത്. ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് ക്ഷേത്ര ഗാര്‍ഡുമാരെ മാനേജ്മെന്‍റ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഒരു ട്രസ്റ്റ് അംഗം രാജിവെക്കുകയും ചെയ്തു. സംഭവത്തില്‍ പ്രായശ്ചിത്വമെന്നോണം ക്ഷേത്രത്തില്‍ ശുദ്ധി ക്രിയയും നടത്തി.  ഇതിനു പിന്നാലെയാണ് വിഡിയോ പ്രചരിച്ചത്. ഏഴുപേരെ സസ്പെന്‍ഡ് ചെയ്ത മാനേജ്മെന്‍റ് എന്തുകൊണ്ട് മദ്യപിച്ച ഗാര്‍ഡുമാര്‍ക്കെതിരെ നടപടിയെടുക്കുന്നില്ളെന്ന ചോദ്യവുമായാണ് ഈ വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. എന്നാല്‍, ഈ സംഭവം മൂന്നുവര്‍ഷം മുമ്പുള്ളതാണെന്നും അത് ക്ഷേത്ര കോമ്പൗണ്ടിന് പുറത്താണെന്നുമാണ് മാനേജ്മെന്‍റിന്‍െറ പ്രതികരണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.