ദുബൈ : ദുബൈയുടെ കലാകായിക രംഗത്തെ നിറ സാന്നിധ്യമായ യൂത്ത് ഇന്ത്യ ക്ളബ്ബ് സംഘടിപ്പിച്ച ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ നെസ്റ്റോ ഗ്രൂപ്പ് ജേതാക്കളായി. ദുബൈ ഇറാനിയന്‍ ക്ളബ് മൈതാനത്താണ് യിഫ കപ്പിന്‍െറ നാലാം പതിപ്പിന് പന്തുരുണ്ടത്.
രാജ്യത്തെ മികച്ച 24 ടീമുകള്‍ അണിനിരന്ന ടൂര്‍ണ്ണമെന്‍റ് പ്രമുഖ റേഡിയോ അവതാരകന്‍ വൈശാഖ് ഉത്ഘാടനം ചെയ്തു. വാങ്കോ ആവഞ്ചും നെസ്റ്റോ ഗ്രൂപ്പും തമ്മില്‍ നടന്ന വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ നെസ്റ്റോ ഗ്രൂപ്പ് വിജയികളാവുകയായിരുന്നു.. കുര്‍ബ എഫ്.സി, വളപ്പില്‍ ബുള്‍സ് ടീമുകള്‍ മൂന്നും നാലും സ്ഥാനം നേടി.ഫെയര്‍പ്ളേ ട്രോഫിക്ക് എഫ്.ജെ കരീബിയന്‍ സ്പോര്‍ട്ടിങ്ങ് അബൂദബി അര്‍ഹരായി.കുര്‍ബ എഫ്.സിയുടെ അഷല്‍ മികച്ച കളിക്കാരനുള്ള ട്രോഫി കരസ്ഥമാക്കി. വാങ്കോയുടെ ഫൈസല്‍ ടോപ്പ് സ്കോറര്‍ ആയപ്പോള്‍ നെസ്റ്റോയുടെ സജിത്ത് ബെസ്റ്റ് ഡിഫന്‍ററും സിജിന്‍ ബെസ്റ്റ് ഗോള്‍കീപ്പറും ആയി തെരഞ്ഞടുക്കപ്പെട്ടു. സമ്മാന വിതരണ ചടങ്ങില്‍ മെഹര്‍ബാന്‍ മുഹമ്മദ് , അബ്ദുല്‍ സലാം, പ്രദീപ് ,അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംബന്ധിച്ചു.
നൗഫല്‍ ഒറ്റയില്‍, നിഹാല്‍ തിരൂര്‍ക്കാട്, ഇര്‍ഫാന്‍, അമീന്‍ പുന്നാട്, ഫഹദ്, ഷരീഫ് , ഇസ്മായില്‍ കെ.കെ എന്നിവര്‍ ടൂര്‍ണ്ണമെന്‍റ് നിയന്ത്രിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.