യു.എ.ഇയില്‍ വിവിധ ഭാഗങ്ങളില്‍ മഴ

അബൂദബി: ദുബൈ ഉള്‍പ്പെടെ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച മഴ പെയ്തു. ദുബൈയില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ഇത്തിഹാദ് റോഡ്, അല്‍ത്വാര്‍, ഖിസൈസ് എന്നിവിടങ്ങളില്‍ മഴ പെയ്തതായി ദേശീയ കാലാവസ്ഥ നിരീക്ഷണ-ഭൂകമ്പശാസ്ത്ര കേന്ദ്രം (എന്‍.സി.എം.എസ്) അറിയിച്ചു. ഇവിടങ്ങളില്‍ നേരിയതും ഇടത്തരവുമായ മഴയാണ് ലഭിച്ചത്. അതേസമയം, റാസല്‍ഖൈമയിലെ അല്‍ ജസീറ അല്‍ ഹംറയില്‍ ശക്തമായ മഴ പെയ്തു.  ഷാര്‍ജ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ മേഖല, വടക്കന്‍ മേഖല എന്നിവിടങ്ങളില്‍ തിങ്കളാഴ്ച മഴ പ്രതീക്ഷിക്കുന്നതായും എന്‍.സി.എം.എസ് അധികൃതര്‍ പറഞ്ഞു.
ഞായറാഴ്ച കടലില്‍ ശക്തമായ കാറ്റുണ്ടായി. താപനിലയില്‍ എട്ട് മുതല്‍ പത്ത് വരെ ഡിഗ്രി സെല്‍ഷ്യസ് കുറവുണ്ടായി. ശനിയാഴ്ച റാസല്‍ഖൈമക്കും ഫുജൈറക്കും ഇടയിലെ അല്‍ അജിലിയിലാണ് എറ്റവും കനത്ത മഴ രേഖപ്പെടുത്തിയത്. റാസല്‍ഖൈമയില്‍ നാല് മില്ലിമീറ്ററും ഫുജൈറ തുറമുഖത്ത് 2.2 മില്ലിമീറ്ററും മഴ ലഭിച്ചു. ഞായറാഴ്ച ഫല്ലാജ് അല്‍ മുഅല്ലയില്‍ 0.6 മില്ലിമീറ്ററും അല്‍ മലീഹയിലും മസാഫിയിലും 0.4 മില്ലിമീറ്ററും മഴ ലഭിച്ചു.

News Summary - uae rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.