‘പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍’ സംഘത്തിന് ഉജ്വല യാത്രയയപ്പ്

ദുബൈ: ഇന്ത്യയുടെ ആത്മാവ് തേടി പുറപ്പെടുന്ന പ്രവാസി  വിദ്യാര്‍ഥി സംഘത്തിന് ഊഷ്മള യാത്രയയപ്പ്. ഏഷ്യാനെറ്റ് ന്യൂസ്  ഒരുക്കുന്ന ‘പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍’ പരിപാടിയില്‍ യു.എ.ഇയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 16 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന സംഘത്തിന് ആവേശ്വേജ്ജ്വല മായ സ്വീകരണമാണ്് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സഹപാഠികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് നല്‍കിയത്. തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന  ചടങ്ങില്‍ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ. മുരളീധരന്‍ യാത്ര ഒൗദ്യോഗികമായി ഫ്ളാഗ് ഓഫ് ചെയ്തു. ദേശീയ പതാക ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്‍ പതാക ഏറ്റുവാങ്ങി. പിന്നീട് രാത്രി എയര്‍ ഇന്ത്യ വിമാനത്തില്‍ സംഘം ഡല്‍ഹിക്ക് പുറപ്പെട്ടു.
 എയര്‍ ഇന്ത്യ റീജണല്‍ മാനേജര്‍ മെല്‍വിന്‍ ഡിസില്‍വ, ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറക്ടര്‍ ജെയിംസ് കെ. വര്‍ഗീസ്, യു.എ.ഇ എക്സ്ചേഞ്ച് അസോസിയേറ്റ് ഡയറക്ടര്‍ കെ.കെ മൊയ്തീന്‍ കോയ, ജോയ് ആലുക്കാസ് മാര്‍ക്കറ്റിങ് മാനേജര്‍ ജിബിന്‍ , ഐ.ടി.എല്‍ ലെഷര്‍  ആന്‍റ് മൈസ് ഹെഡ് മെഹബൂബ് തുടങ്ങിയവരും പങ്കെടുത്തു. കുട്ടികളുടെ നൃത്തങ്ങളും ഇതോടനുബന്ധിച്ച് അരങ്ങേറി.
നേരത്തെ ഷാര്‍ജ ഇന്ത്യന്‍ ഹൈസ്കൂള്‍, ദുബൈ ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്കൂള്‍, അല്‍ഐന്‍ ഇന്ത്യന്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ സംഘത്തിന് സ്വീകരണം നല്‍കിയിരുന്നു. ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ എമിറേറ്റുകളില്‍ നിന്നുള്ള കുട്ടികള്‍ക്ക് ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ ഒരുക്കിയ പരിപാടിയില്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍. രാധാകൃഷ്ണന്‍ നായര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ആക്ടിങ്് പ്രസിഡന്‍റ് മാത്യു ജോണ്‍, ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ട്രഷറര്‍ നാരായണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശ്രേഷ്ഠ ആന്‍ ജോണ്‍ മറുപടി പ്രസംഗം നടത്തി.   
ദുബൈ ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്കൂളില്‍  പ്രിന്‍സിപ്പല്‍ മുഹമ്മദലി ആമുഖ പ്രഭാഷണം നടത്തി.  വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ ചെയര്‍മാന്‍ ജോണ്‍ എം തോമസ്, ഡയറക്ടര്‍ വിയാന്‍ ജോണ്‍ എന്നിവര്‍ ഷാള്‍ അണിയിച്ചു.വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളുമുണ്ടായിരുന്നു.
അല്‍ഐന്‍ ഇന്ത്യന്‍ സ്കൂളില്‍   ഡയറക്ടര്‍ ഡോ. മുഹമ്മദ് ഇഖ്ബാല്‍ അഹ്മദ്   സംഘത്തെ സ്വീകരിച്ചു. പ്രിന്‍സിപ്പല്‍ നീലം ഉപാധ്യായ് പ്രഭാഷണം നടത്തി.
അജ്മാന്‍ ഇന്ത്യന്‍ സ്കൂളിലെ ചന്‍ലഞജ് സുരേഷ്കുമാര്‍, സനം ചെട്ടിയാംപറമ്പില്‍, ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളിലെ പ്രിയന്‍സി ഹേമന്ത് കുമാര്‍, അനിഷ് ഹിലാലി, അല്‍ഐന്‍ ഇന്ത്യന്‍ സ്കൂളിലെ തേജാലക്ഷ്മി അനില്‍ , മാനസ്വി ഉദയ്കുമാര്‍, ദുബൈ ഗള്‍ഫ് ഇന്ത്യന്‍ സ്കൂളിലെ അന്ന തോമസ്, നേഹ സുല്‍ഫി, അബൂദബി ബ്രൈറ്റ് റൈഡേഴ്സ് സ്കൂളിലെ ആര്‍.എസ്. മീനാക്ഷി,ആര്‍.എസ്. ലക്ഷ്മി. ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ ശ്രേഷ്ഠ ആന്‍ ജോണ്‍, രൂപ പ്രമോദന്‍, ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിലെ മെഹ്റ നൗഷാദ്, സോനാ സോണി, റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളിലെ റിഷാബ് ഷാജു, നിഷാന്ത് മഹേന്ദര്‍ സിങ് എന്നീ വിദ്യാര്‍ഥികളാണ് യോഗ്യതാ പരീക്ഷ ജയിച്ചത്. എട്ട് അധ്യാപകരും ഇവരോടൊപ്പമുണ്ട്. എഡിറ്റര്‍ എം.ജി.രാധകൃഷ്ണന്‍െറ നേതൃത്വത്തില്‍ ഏഷ്യനെറ്റ് ന്യൂസില്‍ നിന്നുള്ള ഉന്നത തല സംഘവും ഇവരെ അനുഗമിക്കുന്നുണ്ട്്.

News Summary - uae program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.