ദുബൈ: രണ്ടാമത് യു.എ.ഇ-ഇന്ത്യ ഇകോണമി ഫോറം ബുധനാഴ്ച ദുബൈ മദീനത്ത് ജുമൈറ ഹോട്ടലില്‍ ആരംഭിച്ചു.
ഇന്ത്യന്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും യു.എ.ഇ അടിസ്ഥാന വികസന മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബെല്‍ഹൈഫ് ആല്‍ നുഐമിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തൂ. യു.എ.ഇ സാമ്പത്തിക മന്ത്രാലയം, യു.എ.ഇ അന്താരാഷ്ട്ര നിക്ഷേപക സമിതി, യു.എ.ഇ ചേംബര്‍ ഓഫ് കോമേഴ്സ്, ഇന്‍വെസ്റ്റ് ഇന്ത്യ ആന്‍ഡ് അബൂദബി ഗ്ളോബല്‍ മാര്‍ക്കറ്റ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഫോറം സംഘടിപ്പിക്കുന്നത്.
ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍, ദുബൈയിലെ ഇന്ത്യന്‍ കേണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍, ഷാര്‍ജ നിക്ഷേപ-വികസന അതോറിറ്റി സി.ഇ.ഒ മര്‍വാന്‍ ബിന്‍ സാസിം ആല്‍ സര്‍കല്‍, യു.എ.ഇ അന്താരാഷ്ട്ര നിക്ഷേപ സമിതി സെക്രട്ടറി ജനറല്‍ ജമാല്‍ ആല്‍ ജര്‍വാന്‍ തുടങ്ങിയവര്‍ ഫേറത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നുണ്ട്.
പ്രഥമ ഖദാത് അല്‍ തഗീര്‍ അവാര്‍ഡുകള്‍ ഫോറത്തിന്‍െറ ഒന്നാം ദിവസം വിതരണം ചെയ്തു. ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസുഫലിക്ക് ഇന്ത്യന്‍ ബിസിനസ് മാന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നല്‍കി. വിവിധ മേഖലകളിലെ മികവിന് ലുലു എക്സ്ചേഞ്ച് സി.ഇ.ഒ അദീബ് അഹമദ് (ധനകാര്യ മേഖല), ശോഭ ഗ്രൂപ്പിന്‍െറ പി.എന്‍.സി മേനോന്‍ (റിയല്‍ എസ്റ്റേറ്റ്) ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്കെയറിന്‍െറ ഡോ. ആസാദ് മൂപ്പന്‍ (ആരോഗ്യപരിചരണം), ജെംസിന്‍െറ സണ്ണി വര്‍ക്കി (വിദ്യാഭ്യാസം), മുല്‍ക് ഹോള്‍ഡിങ്സിന്‍െറ ഷാജി അല്‍ മുല്‍ക് (നിര്‍മാണം), അല്‍ ആദില്‍ ട്രേഡിങ് ഗ്രൂപ്പിന്‍െറ ഡോ. ധനഞ്ജയ് ദാതാര്‍ (ചില്ലറവ്യാപാരം) തംലീകിന്‍െറ ബ്രയാന്‍ ഇതിമാദ് എന്നിവര്‍ക്കും അവാര്‍ഡ് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.