ദുബൈ: അനുനിമിഷം മാറുന്ന ലോകത്തിനാവശ്യമായ സുരക്ഷാ, നഗരക്രമീകരണ സംവിധാനങ്ങളുടെ വിസ്തൃത ഖജനാവ് തുറന്ന് 19ാമത് ഇന്‍റര്‍സെക്- സുരക്ഷാ, അഗ്നി സംരക്ഷണ വ്യാപാരമേളക്ക് തുടക്കമായി. 58 രാജ്യങ്ങളില്‍ നിന്ന് 1304 പ്രദര്‍ശകര്‍ അണിനിരക്കുന്ന മേള ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ദുബൈ രാജകുമാരന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. പൗരന്‍മാരുടെയും താമസക്കാരുടെയും സഞ്ചാരികളുടെയും സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ യു.എ.ഇ ഒരുക്കമല്ളെന്നും അത്യന്താധുനിക സുരക്ഷാ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതും അവയെ പ്രോത്സാഹിപ്പിക്കുന്നതും ഈ നിഷ്കര്‍ഷതയുടെ ഭാഗമായാണെന്നും ശൈഖ് മന്‍സൂര്‍ പറഞ്ഞു.
വാണിജ്യ സുരക്ഷ, അഗ്നി സംരക്ഷണം, ആരോഗ്യ സുരക്ഷ, അഭ്യന്തര സുരക്ഷ, പൊലീസിംഗ്, വിവര സാങ്കേതിക വിദ്യ, സ്മാര്‍ട്ട് വീടുകളും കെട്ടിടങ്ങളും, ഭൗതിക സുരക്ഷ എന്നിങ്ങനെ വിവിധ മേഖലകളില്‍ നടക്കുന്ന പ്രദര്‍ശനത്തിനു പുറമെ അഗ്നി സുരക്ഷാ വിഷയത്തില്‍ സെമിനാറുകളും ത്രിദിന മേളയില്‍ നടക്കും. യു.എ.ഇയുടെ പുതുക്കിയ അഗ്നി സുരക്ഷാ ചട്ടങ്ങള്‍ മേളയില്‍ പ്രഖ്യാപിക്കുമെന്ന് നേരത്തേ സിവില്‍ ഡിഫന്‍സ് അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.