കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ദുബൈ കെ.എം.സി.സിയുടെ നിവേദനം യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് ഡോ. പുത്തൂർ റഹ്മാൻ കൈമാറുന്നു. ദുെബെ കെ.എം.സി.സി
നേതാക്കളായ ഹംസ തൊട്ടി, അഡ്വ. ഇബ്രാഹീം ഖലീൽ, നിസാമുദ്ദീൻ കൊല്ലം എന്നിവർ സമീപം
ദുബൈ: പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദുബൈ കെ.എം.സി.സി നേതാക്കൾ യു.എ.ഇയിൽ സന്ദർശനത്തിനെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് നിവേദനം നൽകി. വിദേശത്തുവെച്ച് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷവും ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയവർക്ക് അഞ്ച് ലക്ഷവും ധനസഹായം പ്രഖ്യാപിക്കണമെന്നതടക്കം പ്രവാസികൾ നേരിടുന്ന എല്ലാ വിഷയങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായി നേതാക്കൾ പറഞ്ഞു.
യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് ഡോ. പുത്തൂർ റഹ്മാൻ നിവേദനം കൈമാറി. ദുബൈ കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി ഹംസ തൊട്ട, സെക്രട്ടറിമാരായ അഡ്വ. ഇബ്രാഹീം ഖലീൽ, നിസാമുദ്ദീൻ കൊല്ലം എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.