ദുബൈ: സ്നേഹത്തെക്കുറിച്ചും മനുഷ്യ നൻമയെക്കുറിച്ചും എന്നെന്നും ഒാർത്തു വെക്കാവുന്ന ഒരുപാട് സംഭാഷണങ്ങളും ദൃശ്യങ്ങളുമുള്ള ചിത്രമായിരുന്നു ബോളിവുഡിലെ തകർപ്പൻ ഹിറ്റായ ‘ദിൽവാലെ ദുൽഹാനിയാ ലേജായേംഗേ’. ചിത്രത്തിലെ നായകൻ രാജ് (ഷാരൂഖ് ഖാൻ) അണിഞ്ഞിരുന്ന കറുപ്പ് ജാക്കറ്റ് സിനിമ ഇറങ്ങി 22 വർഷങ്ങൾക്കിപ്പുറം നൻമക്കും സ്നേഹത്തിനും വീണ്ടും നിമിത്തമാവുന്നു. ഒപ്പം ഇന്ത്യയും യു.എ.ഇയും തമ്മിലെ സൗഹൃദം കൂടുതൽ ദൃഢമാവാനും. ശാരീരിക വ്യതിയാനവും പ്രത്യേക പരിരക്ഷയും ആവശ്യമുള്ള കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന റാശിദ് സെൻറർ ഫോർ ഡിസേബിൾഡും സൺ ഫൗണ്ടേഷനും ചേർന്ന് ഇന്ത്യൻ തലസ്ഥാനമായ ഡൽഹിയിൽ ഒരുക്കിയ അത്താഴ വിരുന്നിൽ 1.60 ലക്ഷം രൂപക്കാണ് ജാക്കറ്റ് ലേലം ചെയ്യപ്പെട്ടത്.
നടി പ്രിയങ്കാ പദുകോൺ ചെന്നൈ എക്സ്പ്രസ് എന്ന സിനിമയിൽ ധരിച്ച സാരി ഒരു ലക്ഷത്തിനും റാഷിദ് സെൻററിലെ കുട്ടികൾ വരച്ച മൂന്ന് പെയിൻറിങുകൾ 2.60 ലക്ഷത്തിനും ബോക്സിംഗ് ചാമ്പ്യൻ ഡേവിഡ് ഹേയ് ഒപ്പുവെച്ച ൈകയ്യുറ 35000 രൂപക്കും വിറ്റഴിഞ്ഞു. ഇൗ തുകയെല്ലാം കുഞ്ഞുങ്ങളുടെ ക്ഷേമത്തിന് വിനിയോഗിക്കും. ദാന വർഷത്തിെൻറ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള കുട്ടികളെയും വിദഗ്ധരെയും യു.എ.ഇയിലും യു.എ.ഇയിൽ നിന്ന് ഇന്ത്യയിലും എത്തിച്ച് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിനുള്ള കരാർ റാശിദ് സെൻററും സൺ ഫൗണ്ടേഷനും തമ്മിൽ രൂപപ്പെട്ടിട്ടുണ്ട്. സെൻറർ എം.ഡി ശൈഖ് ജുമാ ബിൻ ആൽ മക്തൂം ആൽ മക്തൂമിെൻറ നേതൃത്വത്തിലെ പ്രതിനിധി സംഘമാണ് ഡൽഹിയിലെത്തിയത്.
സെൻറർ സി.ഇ.ഒ മറിയം ഉസ്മാൻ, ഫൗണ്ടേഷൻ ചെയർമാൻ വിക്രം ജിത്ത് സാഹ്നി, ഇന്ത്യയിലെ അംബാസഡർ ഡോ. അഹ്മദ് അൽ ബന്ന, റാഷിദ് സെൻറർ സ്ഥാപകൻ അഹ്മദ് ഖൂറി, ശൈഖാ ഫാത്തിമാ ബിൻത് ഹഷർ ബിൻ ദൽമൂക്ക് ആൽ മക്തൂം തുടങ്ങിയവർ പെങ്കടുത്തു. ഇമറാത്തി ഗായകരായ ഫൈസൽ അൽ സഇൗദ്, അബ്ദുല്ലാ ബിൽ ഖൈർ എന്നിവരുടെയും റാഷിദ് സെൻറർ, സൺ ഫൗണ്ടേഷൻ എന്നിവിടങ്ങളിലെ കുട്ടികളുടെയും കലാപ്രകടനങ്ങളുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.