ദുബൈ: സിറിയയിലെ അലേപ്പോയിലും ഇറാഖിലെ മൊസൂളിലും യുദ്ധക്കെടുതി പേറുന്ന 2500 കുടുംബങ്ങള്‍ക്ക് ആശ്വാസമത്തെിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ പത്നിയും കുടുംബക്ഷേമ സുപ്രിം കൗണ്‍സില്‍ അധ്യക്ഷയുമായ ശൈഖാ ജവാഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശാനുസരണം ജീവകാരുണ്യ നിധി സ്വരൂപിക്കുന്നു. കടുത്ത ശൈത്യത്തിനിടയില്‍ വീടും നാടും നഷ്ടപ്പെട്ട് ദുരിതപ്പെടുന്നവര്‍ക്കായി വാംഹേര്‍ട്ട്സ് എന്ന പേരിലാണ് ശൈഖ നേതൃത്വം നല്‍കുന്ന ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ കാമ്പയിന്‍ ആരംഭിച്ചത്. അജ്മാന്‍ സിറ്റി സെന്‍റര്‍, ഗ്രാന്‍റ് സെന്‍ട്രല്‍, ഷാര്‍ജ അന്താരാഷ്ട്ര വിമാനതാവളം, മ്യൂസിയങ്ങള്‍, ഷാര്‍ജ കോ ഓപ്പറേറ്റിവ് സൊസൈറ്റി സ്ഥാപനങ്ങള്‍, സഹാറാ സെന്‍റര്‍ എന്നിവിടങ്ങളിലെല്ലാം സംഭാവന സ്വരൂപിക്കുന്നതിന് പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമെ ഡു മൊബൈലില്‍ നിന്ന് എസ്.എം.എസ് മുഖേനയും സംഭാവന നല്‍കാം. 100 ദിര്‍ഹം സംഭാവന നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ 9968 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കണം. 50 ദിര്‍ഹം നല്‍കാന്‍ 9967, 10 ദിര്‍ഹത്തിന് 9965 നമ്പറുകളില്‍ സന്ദേശം നല്‍കണം. 16,000 പേര്‍ക്ക് സഹായമത്തെിക്കാന്‍ ഈ ദൗത്യം വഴി സാധിക്കുമെന്ന് ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ വക്താവ് മറിയം അല്‍ ഹമ്മാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.