അജ്മാനിലെ ഷോപ്പിങ്​ സെൻററിന്​ തീ പിടിച്ചു video

അജ്മാന്‍: അജ്മാനില്‍ ഷോപ്പിംഗ്‌ സെന്ററില്‍ അഗ്നിബാധ . അജ്മാനിലെ ജി.എം.സി ആശുപത്രിക്ക്‌ എതിർ വശത്ത്‌ പ്രവർത്തിക്കുന്ന സ്‌പ്ലാഷ്‌ സെന്ററിലാണ്‌ വെള്ളിയാഴ്ച്ച രാവിലെ തീ പിടിച്ചത്‌. സ്ഥപനത്തിന്റെ പിറക്‌ വശത്താണ്‌ തീ പിടിച്ചത്‌. ഷോർട്ട്‌ സർക്ക്യൂട്ടാണ്‌  അപകട കാരണമെന്നറിയുന്നു.

Full View

വെള്ളിയാഴ്ച്ചകളിൽ രാവിലെ സ്ഥാപനം പ്രവർത്തിക്കാത്തതിനാൽ വലിയ അപകടം ഒഴിവാക്കുകയായിരുന്നു. തീ അധികം  പടർന്ന് പിടിക്കുന്നതിനു മുൻപ്‌ തന്നെ സിവിൽ ഡിഫൻസും പോലീസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വലിയ നാശം സംഭവിക്കാതെ പോവുകയായിരുന്നു. തീ പിടിച്ച സ്ഥാപനത്തിനു സമീപം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്‌.

Full View

Full View

Tags:    
News Summary - agman fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.