ദുബൈ: തൃശൂര്‍ വടക്കാഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ വടക്കാഞ്ചേരി സുഹൃത് സംഘത്തിന്‍െറ ക്രിസ്മസ്, പുതുവത്സര ആഘോഷമായ ഡബ്ള്യ.എസ്.എസ്. കാര്‍ണിവല്‍ 2017 റാസല്‍ഖൈമയില്‍ വിപുലമായ രീതിയില്‍ ആഘോഷിച്ചു.
റാസല്‍ഖൈമ സാഖിര്‍ പാര്‍ക്കില്‍ വിവിധ എമിറേറ്റുകളില്‍ താമസിക്കുന്ന അംഗങ്ങളുടെ കുടുംബസംഗമവും വിവിധങ്ങളായ കായിക മത്സരങ്ങളും അരങ്ങേറി.
വൈകീട്ട് അല്‍തമാം റെസ്റ്റോറന്‍റ് ഹാളില്‍ അംഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികളും ക്രിസ്മസ് കരോളും അരങ്ങേറി. തുടര്‍ന്ന് സംഘം പ്രസിഡന്‍റ് സി.എ. മുസ്തഫയുടെ അധ്യക്ഷതയില്‍സാംസ്കാരിക സമ്മേളനം നടന്നു.
വടക്കാഞ്ചേരി മേഖലയിലെ പത്രലേഖകരായ ശശികുമാര്‍ കൊടക്കാടത്ത്, റഷീദ് എരുമപ്പെട്ടി, കബീര്‍ കടങ്ങോട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജനറല്‍ സെക്രട്ടറി ഷാമില്‍ മൊഹ്സിന്‍ സ്വാഗതവും ട്രഷറര്‍ സുരേഷ് ബാബു നന്ദിയും പറഞ്ഞു. റിയാസ് ,സുനില്‍ കുമാര്‍ , അക്ബര്‍ റസാക്ക് എന്നിവര്‍ സംസാരിച്ചു.
അംഗങ്ങള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി വിവിധ എമിറേറ്റുകളില്‍ നിന്ന് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. മുതിര്‍ന്ന അംഗങ്ങളായ വി.എസ്.വേണു, ഫൈസല്‍ അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ ചേര്ന്ന് ദുബൈയില്‍ നിന്നുള്ള വാഹനങ്ങളുടെ ഫ്ളാഗ്ഓഫ് നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.