അല്‍ഐന്‍ : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശ്ശേരില്‍ തിരുമേനിയുടെ തിരുശേഷിപ്പ് അദേഹത്തിന്‍െറ നാമത്തില്‍ ആദ്യമായി മലങ്കരസഭയില്‍ സ്ഥാപിതമായ അല്‍ഐന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പൗരസ്ത്യ കാതൊലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് മാര്‍ത്തോമ പൗലോസ് രണ്ടാമന്‍ ബാവയുടെ പ്രധാന കാര്‍മികത്വത്തിലും ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യോഹാനോന്‍ മോര്‍ ദേമെത്രിയോസിന്‍െറ സഹ കാര്‍മികത്വത്തിലും സെപ്റ്റംബര്‍ 22, 23 തീയതികളില്‍ നടത്തും. 22ന് ഉച്ചക്ക് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാവയെ സ്വീകരിച്ച് മാതൃ ഇടവകയായ അബൂദബി സെന്‍റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയിലേക്ക് ആനയിക്കും. അവിടെനിന്ന് വൈകുന്നേരം അഞ്ചിന് കത്തീഡ്രല്‍ പള്ളിയിലെ പ്രാര്‍ഥനകള്‍ക്ക് ശേഷം അല്‍ഐനിലേക്ക് പുറപ്പെടും.
രാത്രി ഏഴിന് അല്‍ഐന്‍ ദേവാലയത്തില്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് രണ്ടാമന്‍ ബാവ, ഡോ. യോഹാനോന്‍ മോര്‍ ദേമെത്രിയോസ് എന്നിവരെ സ്വീകരിക്കും. പിന്നീട് സന്ധ്യാ നമസ്കാരം നടക്കും. വെള്ളിയാഴ്ച രാവിലെ 7.30ന് പ്രഭാത നമസ്കാരവും വിശുദ്ധ കുര്‍ബാനയും നടത്തും. തുടര്‍ന്ന് തിരുശേഷിപ്പ് പ്രതിഷ്ഠാ ശുശ്രൂഷ നിര്‍വഹിക്കും.
ഷാര്‍ജ സെന്‍റ് ഗ്രീഗോറിയോസ് ഇടവകയിലെ അംഗമായ സി.പി. മാത്യുവിന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ‘ഓര്‍ഡര്‍ ഓഫ് സെന്‍റ് ദീവന്നാസിയോസ് അവാര്‍ഡ് ബാവ സമ്മാനിക്കും. ഇടവക മെത്രാപ്പോലീത്ത പൊന്നാട അണിയിച്ച് ആദരിക്കും. ആശിര്‍വാദം, സ്നേഹ വിരുന്ന് എന്നിവയും നടക്കും.
തിരുശേഷിപ്പ് സംസ്ഥാപനത്തിന് മുന്നോടിയായി സെപ്റ്റംബര്‍ 19, 20, 21 തീയതികളില്‍ വൈകുന്നേരം 7.30 മുതല്‍ നടക്കുന്ന ധ്യാന യോഗങ്ങള്‍ക്ക് ഫാ. ഫിലിപ് തരകന്‍ തെവേലക്കര നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.