അബൂദബി: തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി മുകേഷ് അംബാനി തന്നെ. ചൈന ആസ്ഥാനമായ ഹുരൂണ്‍ മാസികയുടെ 2016ലെ ആഗോള സമ്പന്നരുടെ പട്ടികയിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 1.63 ലക്ഷം കോടി രൂപയുടെ പിന്‍ബലത്തിലാണ് മുകേഷ് ഈ സ്ഥാനത്തത്തെിയത്. സണ്‍ ഫാര്‍മയുടെ ദിലീപ് സങ്വിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നന്‍. ആസ്തി 1.21 ലക്ഷം കോടി രൂപ.
കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തുണ്ടായിരുന്ന അസീം പ്രേംജി ഇത്തവണ 74,700 കോടി രൂപയൂടെ ആസ്തിയുമായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ നിര്‍മാണ കമ്പനിയായ ഷാപൂര്‍ജിയുടെ ചെയര്‍മാന്‍ പല്ളോണ്‍ജി മിസ്ത്രി മൂന്നാം സ്ഥാനം നിലനിര്‍ത്തി. ആസ്തി 1.01 ലക്ഷം കോടി രൂപ. ഹിന്ദുജ സഹോദരന്മാരാണ് ലക്ഷം കോടി രൂപയുടെ ആസ്തിയുമായി നാലാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസുഫലിയാണ് മലയാളികളില്‍ ഏറ്റവും വലിയ സമ്പന്നനായി പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. 36,600 കോടി രൂപയുടെ ആസ്തിയുള്ള അദ്ദേഹം ഇന്ത്യയിലെ സമ്പന്നരില്‍ പതിനാറാം സ്ഥാനത്തുണ്ട്. വിദേശത്ത് വസിക്കുന്ന ഇന്ത്യാക്കാരില്‍ മൂന്നാം സ്ഥാനവും യൂസുഫലിക്കാണ്.
ഇന്ത്യക്ക് വെളിയിലുള്ള സമ്പന്നരില്‍ ഒന്നാം സ്ഥാനത്ത് എസ്.പി. ഹിന്ദുജയും രണ്ടാം സ്ഥാനത്ത് ലക്ഷ്മി മിത്തലും നിലകൊള്ളുന്നു.
ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ളയാണ് 18,800 കോടി രൂപയുടെ ആസ്തിയുമായി തൊട്ടുപിന്നില്‍. ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി (14,200 കോടി രൂപ), ഇന്‍ഫോസിസിന്‍െറ എസ്. ഗോപാലകൃഷ്ണന്‍ (8,400 കോടി), ശോഭാ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി. മേനോന്‍ (7,000 കോടി) എന്നിവരാണ് മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍. പതഞ്ജലി ഗ്രൂപ്പ് സി.ഇ.ഒ ആചാര്യ ബാലകൃഷ്ണ 25,600 കോടി രൂപയുടെ ആസ്തിയുമായി പട്ടികയില്‍ ആദ്യമായി ഇടം പിടിച്ചു. ഇന്ത്യക്കാരില്‍ 26ാം സ്ഥാനമാണ് ഇദ്ദേഹത്തിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.