അബൂദബി: യമനില്‍ സൈനിക നടപടിക്കിടെ മരിച്ച യു.എ.ഇ സൈനികന്‍ റാശിദ് അഹ്മദ് അബ്ദുല്ല ആല്‍ ഹബ്സിയുടെ (34) മൃതദേഹം റാസല്‍ഖൈമയിലത്തെിച്ച് ഖബറടക്കി. റാസല്‍ഖൈമ ശൈഖ് സായിദ് പള്ളിയില്‍ ചൊവ്വാഴ്ച രാവിലെ എട്ടോടെ നടന്ന മയ്യിത്ത് നമസ്കാരത്തിന് സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി നേതൃത്വം നല്‍കി. ഹബ്സിയുടെ കുടുംബത്തെ ശൈഖ് സഊദ് അനുശോചനമറിയിച്ചു. തിങ്കളാഴ്ച രാത്രി യു.എ.ഇ വ്യോമസേനയുടെ വിമാനത്തില്‍ അല്‍ ബതീന്‍ എക്സിക്യൂട്ടീവ് വിമാനത്താവളത്തിലത്തെിച്ച മൃതദേഹം ഒൗദ്യോഗിക ബഹുമതികളോടെ മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ സ്വീകരിച്ചു.
സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ലെഫ്റ്റനന്‍റ് റാശിദ് അഹ്മദ് അബ്ദുല്ല ആല്‍ ഹബ്സി കൃത്യനിര്‍വഹണത്തിനിടെ വീരമൃത്യു വരിച്ചതായി തിങ്കളാഴ്ച രാവിലെയാണ് യു.എ.ഇ സായുധസേനയുടെ ജനറല്‍ കമാന്‍ഡ് അറിയിച്ചത്.
2015 ആഗസ്റ്റില്‍ ഹബ്സിയുടെ ബന്ധുവായ ഫഹീം ആല്‍ ഹബ്സിയും യെമനില്‍ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടിരുന്നു. ഹബ്സിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് ആല്‍ ജാബിര്‍ ആല്‍ സബാഹ് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന് സന്ദേശമയച്ചു. കുവൈത്ത് കീരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ ആല്‍ സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് ആല്‍ സബാഹ് എന്നിവരും യു.എ.ഇ പ്രസിഡന്‍റിനെ അനുശോചനമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.