ദുബൈ: ഡ്രൈവര്‍ ആവശ്യമില്ലാതെ സ്വയം ചലിക്കുന്ന കാറുകള്‍ രണ്ടു വര്‍ഷത്തിനകം യു.എ.ഇയിലെ റോഡുകളില്‍ അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാവുന്നു. വേള്‍ഡ് ട്രേഡ് സെന്‍ററിലും ബിസിനസ് ബേയിലും മറ്റും പത്തു സീറ്റുള്ള ഡ്രൈവറില്ലാ വണ്ടികള്‍ വിജയകരമായി പരീക്ഷിച്ചതിനു പിന്നാലെയാണ് കാറുകള്‍ ഒരുക്കാന്‍ ശ്രമങ്ങള്‍ ശക്തമായത്.
2021നകം യു.എ.ഇയിലെ 25 ശതമാനം വാഹനങ്ങള്‍ ഡ്രൈവര്‍ രഹിതമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം നടപ്പാക്കുന്നതിന് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള ഗവേഷകരെയും കമ്പനികളെയും ക്ഷണിച്ചിട്ടുണ്ട്.
ജപ്പാനിലും യൂറോപ്പിലും അമേരിക്കയിലും മറ്റും ഇത്തരം വാഹനങ്ങളുടെ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും യു.എ.ഇയിലെ കാലാവസ്ഥക്ക് ഇണങ്ങും വിധം അവയെ വികസിപ്പിച്ചെടുക്കുവാനാണ് വാഹന കമ്പനികളോട് നിര്‍ദേശിച്ചിരിക്കുന്നതെന്ന് എമിറേറ്റ്സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡഡൈസേഷന്‍ ആന്‍റ് മെട്രോളജി (എസ്മ) ഡയറക്ടര്‍ ജനറല്‍ അബ്ദുല്ലാ അല്‍ മുആനി പറഞ്ഞു.
റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും എസ്മയും മെര്‍സിഡസും ചേര്‍ന്ന് നടത്തിയ ആദ്യ ഉദ്യമം വിജയകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുബൈയില്‍ നിന്ന് അബൂദബിയിലേക്കാണ് ഡ്രൈവറില്ലാ കാര്‍ പരീക്ഷണ യാത്ര നടത്തിയത്. വൈകാതെ മറ്റു കമ്പനികളുടെ കാറുകളും പരീക്ഷിക്കും. അതിനിടെ ഡ്രൈവറില്ലാതെ കുതിച്ചു പായുന്ന നെര്‍വ് ബൈക്കും ദുബൈയില്‍ അവതരിപ്പിക്കപ്പെട്ടു. ഗള്‍ഫ് ട്രാഫിക് കോണ്‍ഫറന്‍സിനോടനുബന്ധിച്ചാണ് പറക്കുംബൈക്ക് പ്രദര്‍ശിപ്പിച്ചത്. ഡെന്‍മാര്‍ക്ക് ആസ്ഥാനമായ നെര്‍വ് കമ്പനിയുടെ പറക്കും ബൈക്കിന്‍െറ വേഗത മണിക്കൂറില്‍ മുന്നൂറു കിലോമീറ്ററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.