നഗര ശുചീകരണത്തില്‍ കെ.എം.സി.സി  പങ്കാളികളാകും

ദുബൈ: യു.എ.ഇയുടെ 45മത് ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി ദുബൈ നഗരസഭയുമായി സഹകരിച്ച് 18ന് വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയ രണ്ടില്‍ (ആസ്കോണ്‍ ഏരിയ) നടക്കും. ഇതിന്‍െറ ഭാഗമായി വിളിച്ചു ചേര്‍ത്ത കണ്‍വന്‍ഷന്‍ ക്ളീന്‍ അപ്പ് ദി വേള്‍ഡ് വിങ് ചെയര്‍മാന്‍ ആര്‍.ശുക്കൂര്‍ അധ്യക്ഷത വഹിച്ചു.  അഡ്വ: സാജിദ് അബൂബക്കര്‍ പരിപാടി വിശദീകരിച്ചു.  
പങ്കെടുക്കുന്ന മുഴുവന്‍ പ്രവര്‍ത്തകരും രാവിലെ 6.45ന് വാഹനം പുറപ്പെടുന്ന സ്ഥലങ്ങളില്‍ എതതിച്ചേരണമെന്ന് ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹ, ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ അറിയിച്ചു.  കെ.എം.സി.സി അല്‍ ബറാഹ ഓഫീസ്,നായിഫ് റോഡ് വെസ്റ്റ് ഹോട്ടല്‍ സമീപം എന്നിവിടങ്ങളില്‍ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഷഹീര്‍ കൊല്ലം സ്വഗതവും മുസ്തഫ വേങ്ങര നന്ദിയും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും അതാത് ജില്ലാ കോഓര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.