ഹംദാന്‍ ബിന്‍ മുഹമ്മദ് ഫോട്ടോഗ്രാഫി അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

ദുബൈ: ഹംദാന്‍ ബിന്‍ മുഹമ്മദ് ഫോട്ടോഗ്രാഫി അവാര്‍ഡിന്‍െറ ആറാമത് പതിപ്പിന് എന്‍ട്രികള്‍ ക്ഷണിച്ചു. ലോകത്തെങ്ങുമുള്ള ഫോട്ടോഗ്രാഫി പ്രേമികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
ലോകത്തെ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള അവാര്‍ഡാണിത്. ഈ വര്‍ഷം മൊത്തം 4.23 ലക്ഷം ഡോളറിന്‍െറ സമ്മാനമാണ് വിജയികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. നാലുവിഭാഗങ്ങളിലായാണ് ഇത്തവണത്തെ മത്സരം. ദി ചലഞ്ച്, ഡിജിറ്റല്‍ മാനിപുലേഷന്‍, പോര്‍ട്ഫോളിയോ, ജനറല്‍ എന്നീ വിഭാഗങ്ങളില്‍ എന്‍ട്രികള്‍ അയക്കാം. ഒക്ടോബര്‍ 31ന് അര്‍ധരാത്രി വരെ എന്‍ട്രികള്‍ സ്വീകരിക്കും. മുന്‍വര്‍ഷങ്ങളില്‍ 193 രാജ്യങ്ങളില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍മാരാണ് മത്സരത്തില്‍ പങ്കെടുത്തതെന്ന് ഫോട്ടോഗ്രാഫി അവാര്‍ഡ് സെക്രട്ടറി ജനറല്‍ അലി ബിന്‍ താലിത്ത് പറഞ്ഞു.
ഒന്നാം സ്ഥാനത്തത്തെുന്നയാള്‍ക്ക് 1.20 ലക്ഷം ഡോളറാണ് സമ്മാനം. നിരവധി പരിശീലന പരിപാടികളും അവാര്‍ഡിന്‍െറ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിശദാംശങ്ങള്‍ക്ക് www.hipa.ae എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.