അബൂദബി: യമനില്‍ യു.എ.ഇ യുദ്ധ വിമാനം സാങ്കേതിക തകരാര്‍ മൂലം തകര്‍ന്ന് വീണു കൊല്ലപ്പെട്ട പൈലറ്റുമാരുടെ കുടുംബങ്ങളെ ആശ്വാസിപ്പിക്കാന്‍ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എത്തി.
രക്തസാക്ഷികളായ പൈലറ്റുമാരുടെ വീടുകളിലത്തെിയാണ് മുഹമ്മദ് ബിന്‍ സായിദ് കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തത്. ഫുജൈറയിലെ മുര്‍ബഹിലും ഷാര്‍ജയിലെ ദിബ്ബ അല്‍ ഹിസ്നിലുമുള്ള പൈലറ്റുമാരുടെ വീടുകളിലാണ് നേതാക്കള്‍ എത്തിയത്.
യമനില്‍ നിയമാനുസൃത ഭരണകൂടത്തെ നിലനിര്‍ത്തുന്നതിനുള്ള സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യത്തിന്‍െറ ഭാഗമായി പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന പൈലറ്റുമാരായ സായിദ് അലി അല്‍ കഅബി, മുഹമ്മദ് ഉബൈദ് അല്‍ ഹുമൂദി എന്നിവരാണ് മിറാഷ് യുദ്ധ വിമാനം സാങ്കേതിക തകരാറുകള്‍ കാരണം തകര്‍ന്നതിനെ തുടര്‍ന്ന് രക്തസാക്ഷികളായത്.
സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്‍റ് ചെയര്‍മാന്‍ മേജര്‍ ജനറല്‍ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ്, ശൈഖ് ഉമര്‍ ബിന്‍ ബിന്‍ സായിദ് എന്നിവരും മുഹമ്മദ് ബിന്‍ സായിദിനൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.