അബൂദബി: രാജ്യത്തെ ഹരിത ഗൃഹ വാതകം പുറന്തള്ളലിന്‍െറ പ്രധാന സ്രോതസ്സുകള്‍ നിരീക്ഷിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഊര്‍ജ മന്ത്രാലയം കാര്‍ബണ്‍ അറ്റ്ലസ് പ്രസിദ്ധീകരിച്ചു. രാജ്യത്തെ ഹരിതഗൃഹ വാതകം പുറന്തള്ളലിന്‍െറ 35 ശതമാനവും വൈദ്യുതി ഉല്‍പാദനം, ജല ശുദ്ധീകരണം മേഖലകളില്‍ നിന്നാണെന്ന് ഊര്‍ജ മന്ത്രാലയം 2014ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വ്യവസായ മേഖലയില്‍ നിന്ന് 16 ശതമാനവും വാഹനങ്ങളില്‍ നിന്ന് 15 ശതമാനവും കാര്‍ബണ്‍ പുറന്തള്ളലാണ് നടക്കുന്നത്. അബൂദബി സുസ്ഥിര വാരാചരണത്തിന്‍െറ ഭാഗമായാണ് കാര്‍ബണ്‍ അറ്റ്ലസ് പുറത്തിറക്കിയത്. പ്രതിശീര്‍ഷ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സൂചിക മനസ്സിലാക്കാനും ഹരിത ഗൃഹ വാതകങ്ങളുടെ സ്രോതസ്സുകള്‍ വ്യക്തമാകുന്നതിനുമായി കണക്കുകള്‍ തയാറാക്കുകയുമാണ് അറ്റ്ലസിലൂടെ ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ മുന്‍നിര സ്ഥാനം രാജ്യത്തിന് നിലനിര്‍ത്തുന്നതിനായി കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍െറ പുറന്തള്ളല്‍ കുറക്കുന്നതിനുള്ള മാര്‍ഗങ്ങളും നടപടികളും സ്വീകരിക്കാനും അറ്റ്ലസ് ഉപകരിക്കും. ഊര്‍ജം, വ്യവസായം, കാര്‍ഷികം, ഭൂമി ഉപയോഗം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങി സകല മേഖലകളില്‍ നിന്നുമുള്ള കാര്‍ബണ്‍ പുറന്തള്ളലുകള്‍ അറ്റ്ലസിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.
യു.എ.ഇ വിഷന്‍ 2021ന്‍െറ ഭാഗമായി സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനാണ് പദ്ധതി ലക്ഷ്യം വെക്കുന്നതെന്ന് ഊര്‍ജ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് ഫറജ് ഫാരിസ് അല്‍ മസ്റൂയി പറഞ്ഞു. വിവിധ മേഖലകളില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളലിന്‍െറ അളവാണ് ആദ്യ ഘട്ടത്തില്‍ മനസ്സിലാക്കുക. ഈ വര്‍ഷം പകുതിയോടെ ഇത് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.