അബൂദബി: കുട്ടികളെ നിരീക്ഷിക്കാനും ഒറ്റപ്പെട്ടുപോയാല്‍ കണ്ടത്തൊനും അപകട സന്ദര്‍ഭങ്ങള്‍ അറിയുന്നതിനും ബ്രേസ്ലെറ്റുമായി ആഭ്യന്തര മന്ത്രാലയം. ഹിമായത്തി (എന്‍െറ സംരക്ഷണം) പദ്ധതിയുടെ ഭാഗമായാണ് കുട്ടികളുടെ സംരക്ഷണത്തിനുള്ള കൈമാലയുടെ പരീക്ഷണ ഉപയോഗം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്.
50 ബ്രേസ്ലെറ്റുകളാണ് പരീക്ഷിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ബ്രേസ്ലെറ്റിനുള്ള പ്രവര്‍ത്തനം 2013ലാണ് ആദ്യം ആരംഭിച്ചത്. ഹിമായത്തിയുടെ സ്മാര്‍ട്ട് ഫോണ്‍ ആപ്ളിക്കേഷനിലൂടെ രക്ഷകര്‍ത്താക്കള്‍ക്ക് കുട്ടികളെ കണ്ടുപിടിക്കാനുള്ള സൗകര്യമാണ് ഈ ബ്രേസ്ലെറ്റിലൂടെ ഒരുങ്ങുന്നത്. നാല് മുതല്‍ 16 വരെ വയസ്സുള്ള കുട്ടികളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍െറ കുട്ടികളുടെ സംരക്ഷണ കേന്ദ്രം ഡയറക്ടര്‍ ലെഫ്റ്റനന്‍റ് കേണല്‍ ഫൈസല്‍ മുഹമ്മദ് അല്‍ ഷമ്മാരി പറഞ്ഞു. സ്മാര്‍ട്ട് ഫോണ്‍ ആപ്ളിക്കേഷന്‍ നിലവില്‍ 30000ല്‍ അധികം പേര്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന്‍െറ ജിയോ മെക്കാനിക്സ് വഴിയാണ് രക്ഷകര്‍ത്താക്കള്‍ക്ക് കുട്ടികളെ കണ്ടുപിടിക്കാന്‍ സാധിക്കുന്നത്. കുട്ടിയുടെ നാഡിസ്പന്ദനം അളക്കുന്നതിനും ബ്രേസ്ലെറ്റില്‍ സംവിധാനമുണ്ട്. നാഡിമിടിപ്പിലൂടെ കുട്ടിയുടെ ചുറ്റുമുള്ള സാഹചര്യങ്ങള്‍ മനസ്സിലാക്കാം. കുട്ടി ഒറ്റപ്പെട്ടുപോകുകയോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോള്‍ കണ്ടത്തെുന്നതിന് ഈ സംവിധാനം ഉപയോഗിക്കാം. കുട്ടിയുടെ കൈയില്‍ നിന്ന് ബ്രേസ്ലെറ്റ് ആരെങ്കിലും നിര്‍ബന്ധപൂര്‍വം ഊരിമാറ്റിയാല്‍ അറിയാനും സാധിക്കും. അടിയന്തര സാഹചര്യങ്ങളില്‍ ബ്രേസ്ലെറ്റിലെ ഒറ്റ ബട്ടണ്‍ മാത്രം അമര്‍ത്തിക്കൊണ്ട് സഹായത്തിന് വിളിക്കാനും സാധിക്കും. ബട്ടണ്‍ അമര്‍ത്തുന്നതോടെ രക്ഷകര്‍ത്താക്കള്‍ക്ക് സന്ദേശം എത്തും. ഷോപ്പിങ് മാളുകള്‍, ബീച്ചുകള്‍ തുടങ്ങിയ തിരക്കുള്ള സ്ഥലങ്ങളില്‍ ‘ഹിമായത്തി’ ബ്രേസ്ലെറ്റ് ഏറെ പ്രയോജനപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.