അബൂദബി: മുബാദല വേള്‍ഡ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറെ പുറത്ത്. വെള്ളിയാഴ്ച രാത്രി നടന്ന സെമി ഫൈനലില്‍ ബെല്‍ജിയന്‍ താരം ഡേവിഡ് ഗോഫിനാണ് അട്ടിമറി വിജയം നേടി ഫൈനലിലത്തെിയത്. സ്കോര്‍: 7-6 (4) 6-4.കണങ്കൈക്ക് പരിക്കേറ്റ് 2016 സീസണ്‍ തുടക്കത്തില്‍ തന്നെ കളിയില്‍നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന റാഫേല്‍ നദാലിന്‍െറ ഉജ്ജ്വല തിരിച്ചുവരവിനും മുബാദല വേള്‍ഡ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് വേദിയായി. അബൂദബി സായിദ് സ്പോര്‍ട്സ് സിറ്റിയിയിലെ അന്താരാഷ്ട്ര ടെന്നീസ് കേന്ദ്രത്തില്‍ വ്യാഴാഴ്ച രാത്രി നടന്ന മത്സരത്തില്‍ ചെക് താരം തോമസ് ബെര്‍ദിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ പരാജപ്പെടുത്തിയത്. സ്കോര്‍: 6-0 6-4. മറ്റൊരു കളിയില്‍ ബെല്‍ജിയന്‍ താരം ഡേവിഡ് ഗോഫിന്‍ ഫ്രാന്‍സില്‍നിന്നുള്ള ജോ വില്‍ഫ്രഡ് സോങ്ങയെ പരാജയപ്പെടുത്തി. സ്കോര്‍: 7-6 (7-2), 6-4).
വെള്ളിയാഴ്ച രാത്രി വൈകി നടക്കുന്ന സെമി ഫൈനലില്‍ റാഫേല്‍ നദാല്‍ കനേഡിയന്‍ കളിക്കാരന്‍ മിലോസ് റയോണിസിനെയാണ് നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.