ദുബൈ: ദുബൈ ഒരുക്കുന്ന പുതുവര്‍ഷ വിസ്മയങ്ങള്‍ എന്തെല്ലാമാകുമെന്നാണ് ലോകം മുഴുവന്‍ കാണാന്‍ കാത്തിരിക്കുന്നത്. ഇക്കുറിയും ഗിന്നസ് റെക്കോര്‍ഡുകള്‍ പിറക്കും.പ്രധാന മാളുകളിലെല്ലാം പ്രത്യേക പുതുവത്സര പരിപാടികളും ഒട്ടേറെ സമ്മാനങ്ങളുള്‍ക്കൊള്ളുന്ന ഷോപ്പിംഗ് ഉത്സവവും അരങ്ങേറും. ബുര്‍ജ് ഖലീഫ പരിസരത്താണ് പ്രധാന കരിമരുന്ന് പ്രയോഗം നടക്കുകയെങ്കിലും നഗരഭംഗിയുടെ പുതിയ മുതല്‍ക്കൂട്ടായ ദുബൈ കനാലിനു സമീപമൊരുങ്ങുന്ന വിസ്മയങ്ങള്‍ കാണാനും ആയിരങ്ങള്‍ കാത്തിരിപ്പാണ്. വന്‍ തിരക്കിനിടയാകുമെന്നതിനാല്‍ ബുര്‍ജ് ഖലീഫയിലേക്കുള്ള പല പ്രധാന റോഡുകളും വൈകീട്ട് ആറുമണിയോടെ അടക്കും. മെട്രോ സ്റ്റേഷന്‍ രാത്രി 10 മണി മുതല്‍ രാവിലെ ആറു വരെ അടച്ചിടും. ദുബൈ ഫൗണ്ടന്‍, സൂഖ് അല്‍ ബഹ്ര്‍, ബുര്‍ജ് പാര്‍ക്ക്, മുഹമ്മദ് ബിന്‍ റാഷിദ് ബൊലേവാര്‍ഡ്, അല്‍ മന്‍സില്‍ പ്ളാസ എന്നിവിടങ്ങളില്‍ നിന്നാല്‍ ബുര്‍ജ് ഖലീഫയിലെ വര്‍ണത്തിളക്കം കാണാം.
പുതുവര്‍ഷം വിരിയുന്നത് കാണാന്‍ മോഹമുണ്ടെങ്കിലും തിക്കിലും തിരക്കിലും പോകാന്‍ വയ്യ എന്നുള്ളവര്‍ക്ക് ബുര്‍ജുല്‍ അറബ് ആണ് അനുയോജ്യം. സമീപത്തെ ജുമേറ ബീച്ച് ഹോട്ടല്‍, മദീനത്ത് ജുമേറ തുടങ്ങിയവ വര്‍ണത്തില്‍ കുളിച്ചു നില്‍ക്കുന്നത് കാണാന്‍ ദുബൈ ഇന്‍റര്‍നെറ്റ് സിറ്റി, നഖീല്‍ മെട്രോസ്റ്റേഷനുകളില്‍ നിന്ന് 8,88,X28 നമ്പര്‍ ബസുകളില്‍ കയറി ബുര്‍ജിനരികിലിറങ്ങാം. ഉമ്മു സുഖേം പാര്‍ക്ക്, ദുബൈ പൊലീസ് അക്കാദമിക്ക് സമീപം, മദീനത്ത് ജുമേറ, ജുമേറ ബീച്ച് എന്നിവിടങ്ങളില്‍ നിന്നാല്‍ കാഴ്ചകള്‍ കാണാം.
ഈന്തപ്പനയുടെ രൂപത്തില്‍ വര്‍ണവിസ്മയങ്ങള്‍ വിരിയുന്ന പാം ജുമേറയിലേക്ക് പോകാന്‍ മെട്രോയില്‍ ഡമാക് പ്രോപ്പര്‍ട്ടീസ് സ്റ്റേഷനിലോ ജുമേറ ലേക്സ് ടവര്‍സ് സ്റ്റേഷനിലോ ഇറങ്ങി ട്രാമിലേറി അല്‍ സുഫോഹ് റോഡ് സ്റ്റേഷനിലത്തെി നടക്കണം. റോഡ് ആറു മണിയോടെ അടക്കും. ജുമേറ ബീച്ച്, കൈറ്റ് ബീച്ച് എന്നിവിടങ്ങളില്‍ നിന്നാല്‍ മികച്ച രീതിയില്‍ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.