അബൂദബി: നനുത്ത സുന്ദരമായ കാലാവസ്ഥയിലേക്ക് അതിഥിയായത്തെുന്ന പുതു വര്‍ഷത്തെ സ്വാഗതം ചെയ്യാന്‍ അബൂദബിയില്‍ ഒട്ടനവധി ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കണ്ണിനും കാതിനും മനസ്സിനും ഉല്ലാസമേകുന്ന ആ ആനന്ദനിമിഷത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം.
ഡൂ ഫോറത്തില്‍ കുളിരണിയിക്കുന്ന വിന്‍റര്‍ലാന്‍ഡ് കാര്‍ണിവലാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. മഞ്ഞില്‍ വഴുതിയോട്ടം, മഞ്ഞുപന്ത് പോരാട്ടം, മഞ്ഞുമനുഷ്യന്‍ തുടങ്ങിയവ അടങ്ങിയ മഞ്ഞുപാര്‍ക്കാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശനത്തിനത്തെുന്ന കുടുംബങ്ങള്‍ക്കെല്ലാം സൗജന്യമാണ് പ്രവേശനം. യാസ് സൗത്തില്‍ പതിവ് റെയ്ഡുകള്‍ക്കും ഗെയിമുകള്‍ക്കും പുറമെ കരിമരുന്ന് പ്രയോഗവുമുണ്ടാകും. പുതുവത്സരത്തലേന്ന് വൈകുന്നേരം നാല് മുതലാണ് വിന്‍റര്‍ലാന്‍ഡ് കാര്‍ണിവല്‍ ആരംഭിക്കുക.
എമിറേറ്റ്സ് പാലസ്, അല്‍ മരിയ ഐലന്‍ഡ് പ്രോമനേഡ്, ഖോര്‍ അല്‍ മഖ്ത എന്നിവിടങ്ങളിലും ആകാശത്തെ വര്‍ണവിസ്മയമാക്കുന്ന കരിമരുന്ന് പ്രയോഗമുണ്ടാകും. ഹില്‍ട്ടോണിയ oബീച്ച് ക്ളബില്‍ ആഫ്രോ ബീറ്റ്സ് കലാപ്രകടനം, ഷെറാട്ടണ്‍ ഹോട്ടലില്‍ ജമൈക്കന്‍ ഫ്യൂഷന്‍, യാസ് ഐലന്‍ഡിലെ ഡു അരേനയില്‍ ബ്രിട്ടീഷ് റോക്ക് ബാന്‍ഡ് കോള്‍ഡ് പ്ളേയുടെ സംഗീതപരിപാടി, കരിമരുന്ന് പ്രയോഗം തുടങ്ങിയവയുണ്ടാകും.ബീച്ച് റൊട്ടാനയില്‍ ലബനീസ് ഗായിക നാന്‍സി അര്‍ജാം സംഗീത പരിപാടി അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.