യു.എ.ഇയെ സ്വന്തം രാജ്യമായി  കാണുന്നതില്‍ പ്രവാസികള്‍ക്ക് അഭിമാനം

അബൂദബി: യു.എ.ഇയെ സ്വന്തം രാജ്യമെന്ന് വിശേഷിപ്പിക്കുന്നതില്‍ 86 ശതമാനം പ്രവാസികളും അഭിമാനിക്കുന്നുവെന്ന് സര്‍വേ. 
യു.എ.ഇ മികച്ച ജീവിതസാഹചര്യമൊരുക്കുന്നുവെന്നും വലിയ ജോലിസാധ്യത നല്‍കുന്നുവെന്നും സുരക്ഷയൊരുക്കുന്നുവെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 
നാല്‍പത്തിയഞ്ചാം യു.എ.ഇ ദേശീദിന ആഘോഷത്തിന്‍െറ ഭാഗമായി ആഗോള പണവിനിമയ കമ്പനിയായ എക്സ്പ്രസ് മണിയാണ് സര്‍വേ നടത്തിയത്.
എപ്പോഴും യു.എ.ഇയില്‍ തന്നെ ജീവിക്കുന്നില്ളെങ്കിലും 38 ശതമാനം പ്രവാസികളും യു.എ.ഇയെ സ്വന്തം രാജ്യമായി തന്നെ കണക്കാക്കുന്നു. വലിയ സുരക്ഷിതത്വം അനുഭവിക്കുന്നതിനാലാണ് ഇതെന്നും അവര്‍ വ്യക്തമാക്കുന്നു. 
യു.എ.ഇയില്‍ ഗുണമേന്മയേറിയ ജീവിതം ലഭിക്കുന്നുവെന്നും ഇവിടെ പാര്‍ക്കുന്ന നാലിലൊന്ന് പ്രവാസികളും കരുതുന്നുന്നു. 27 ശതമാനം പേര്‍ ഇവിടുത്തെ സാംസ്കാരിക വൈവിധ്യത്തെയും തൊഴില്‍ സാധ്യതാ സാഹചര്യങ്ങളെയും ഇഷ്ടപ്പെടുന്നു. 
യു.എ.ഇയില്‍ ജനിച്ച് വളരുന്ന പ്രവാസികളുടെ മക്കള്‍ അവരുടെ മാതൃരാജ്യമായി തന്നെ യു.എ.ഇയെ കണക്കാക്കുന്നുവെന്ന് സര്‍വേ വ്യക്തമാക്കുന്നു. 70 ശതമാനം വിദേശികളും യു.എ.ഇയിലത്തെുന്നത് തൊഴില്‍ തേടിയാണ്. ബന്ധുക്കള്‍ യു.എ.ഇയില്‍ ഉള്ളതിനാല്‍ എത്തുന്നവരാണ് 20 ശതമാനം. 
തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ യു.എ.ഇ സഹായിച്ചുവെന്ന് 47 ശതമാനം വിശ്വസിക്കുന്നു. 
ജോലിയിലുണ്ടായ ഉയര്‍ച്ചക്ക് 18 ശതമാനം പേര്‍ യു.എ.ഇയെ പ്രശംസിക്കുന്നു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 7.8 കോടി ജനങ്ങള്‍ യു.എ.ഇയില്‍ വസിക്കുന്നുണ്ട്.
 
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.