ദുബൈ: എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന 288 ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഭക്ഷ്യസംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ നിര്‍ദേശം. എക്സ്പോ2020ന് മുന്നോടിയായി എല്ലാ മേഖലയിലും ലോകനിലവാരം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. 2017 ജനുവരി മുതലാണ് നിര്‍ദേശം പ്രാബല്യത്തില്‍ വരിക. രാസപദാര്‍ഥങ്ങളുടെ വിഷ സാന്നിധ്യമില്ളെന്നും സൂക്ഷ്മാണുക്കളില്‍ നിന്ന് മുക്തമാണെന്നും മറ്റു ഒരു തരത്തിലെ മാലിന്യങ്ങളും കടന്നുകൂടിയിട്ടില്ളെന്നും ഉറപ്പാക്കിയ ശേഷമേ വസ്തുക്കള്‍ വില്‍ക്കാന്‍ കഴിയൂ. ആറുമാസത്തിനകം നിര്‍ദേശം പൂര്‍ണമായി നടപ്പാക്കണം. ദുബൈ നഗരസഭാ അധികൃതര്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളെല്ലാം സന്ദര്‍ശിച്ച് നടപടികളെക്കുറിച്ചും അതിന്‍െറ ആവശ്യകതകളും വിശദീകരിച്ചതായി ഭക്ഷ്യപരിശോധനാ വിഭാഗം മേധാവി സുല്‍താന്‍ അല്‍ ത്വാഹിര്‍ പറഞ്ഞു. സ്ഥാപനങ്ങളില്‍ ഗുണമേന്‍മാ പരിശോധകന്‍െറ സേവനം ദിവസം മുഴുവന്‍ ലഭ്യമാവണം. എക്സ്പോ 2020 പ്രമാണിച്ച് ദുബൈയില്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ശന പരിശോധനയും നടപടിക്രമങ്ങളും ഉറപ്പാക്കുന്നത്.
ഗുണമേന്‍മയില്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നതു മൂലം ആരോഗ്യപ്രശ്നങ്ങളുണ്ടാവുന്നത് സഞ്ചാരികള്‍ക്കും നാടിനും ഏറെ വിഷമങ്ങളുണ്ടാകും.
വില്‍പ്പനക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവും നഷ്ടപ്പെടും. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് പുതിയ നിര്‍ദേശം. 2017 ജൂലൈക്ക് ശേഷവും നടപടിക്രമങ്ങള്‍ പാലിക്കാത്ത ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് നോട്ടീസ് നല്‍കും. ഗുണമേന്‍മ ഇല്ലാത്തതായി എണ്ണപ്പെടുന്നത് സ്ഥാപനത്തെ സാരമായി ബാധിക്കും.
സുരക്ഷിതവും ആരോഗ്യസംപുഷ്ടവുമായി ഭക്ഷണം ജനങ്ങളുടെ അവകാശമാണെന്നും അസുഖ കാരണമാവുന്നതോ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയോ ചെയ്യുന്ന വസ്തുക്കളുടെ ശേഖരണവും കൈമാറ്റവും വെച്ചുപൊറുപ്പിക്കാനാവില്ളെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.