ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ പുതിയ ഭാരവാഹികളും മാനേജിങ് കമ്മിറ്റി അംഗങ്ങളും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രസിഡന്‍റ് അഡ്വ.വൈ.എ. റഹീം, വൈസ് പ്രസിഡന്‍റ് മാത്യു ജോണ്‍,ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ജോ.ജനറല്‍ സെക്രട്ടറി എസ്.എം.ജാബിര്‍, ഓഡിറ്റര്‍ അഡ്വ.സന്തോഷ് കെ.നായര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ.അജി കുര്യാക്കോസ്, ബിജു എബ്രഹാം, ചന്ദ്രബാബു കെ.എസ്, ജോയ് ജോണ്‍ തോട്ടുങ്ങല്‍, പി.ആര്‍.പ്രകാശ്, ശ്രീപ്രകാശ്, ഉണ്ണികൃഷ്ണന്‍ പി.ആര്‍. എന്നിവരാണ് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ലേബര്‍ വൈസ് കോണ്‍സുല്‍ എന്‍.കെ.നിര്‍വാന്‍ മുമ്പാകെ അധികാരമേറ്റത്.
ട്രഷറര്‍ വി.നാരായണന്‍ നായര്‍, ജോ. ട്രഷറര്‍ അനില്‍ വാര്യര്‍ എന്നിവര്‍ നാട്ടിലായതിനാല്‍ അവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും.
സ്ഥാനമേറ്റവരെ
വിവിധ സംഘടനാ പ്രതിനിധികളും അഭ്യുദയകാംക്ഷികളും ഹാരമണിയിച്ചും ബൊക്കെ നല്‍കിയും സ്വീകരിച്ചു. തിങ്ങി നിറഞ്ഞ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ വരണാധികാരി എസ്.ജെ.ജേക്കബ് ആണ് വിജയികളെ പ്രഖ്യാപിച്ചത്.
അഡ്വ.വൈ.എ.റഹീം,ബിജു സോമന്‍, എന്‍.കെ.നിര്‍വാന്‍ എന്നിവര്‍ സംസാരിച്ചു.
അഡ്മിനിസ്ട്രേറ്റര്‍ ഡോ.മുരളി മുല്ലക്കര ആമുഖ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.