അബൂദബി: ലോകത്തെ പകുതിയോളം രാജ്യങ്ങളില്‍ യു.എ.ഇ പൗരന്മാര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാന്‍ സാധിക്കും. റിപബ്ളിക് ഓഫ് സുഡാന്‍ ആണ് ഏറ്റവും അവസാനമായി വിസ ഇളവ് പ്രഖ്യാപിച്ചത്. ഇതോടെ യു.എ.ഇക്കാര്‍ക്ക് വിസയില്ലാതെ പോകാവുന്ന രാജ്യങ്ങളുടെ എണ്ണം 91 ആയി. ഏകദേശം 196 രാജ്യങ്ങള്‍ ലോകത്തുണ്ടെന്നാണ് കണക്കാക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് രാജ്യങ്ങളാണ് യു.എ.ഇക്കാരെ വിസയില്ലാതെ അവരുടെ രാജ്യത്ത് പ്രവേശിപ്പിക്കുമെന്നറിയിച്ച് വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന് മെമോ അയച്ചത്. സെനഗല്‍, ബോട്സ്വാന, റിപബ്ളിക് ഓഫ് സുഡാന്‍ എന്നിവയാണിവ.
14 അറബ് രാജ്യങ്ങളിലേക്ക് യു.എ.ഇ പൗരന്മാര്‍ക്ക് വിസയില്ലാതെ പോകാമെന്ന് വിദേശകാര്യ മന്ത്രാലയ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍, സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍, സിറിയ, തുനീഷ്യ, ഈജിപ്്ത്, ജോര്‍ദാന്‍, ലെബനാന്‍, മൊറോക്കോ, യമന്‍, മൗറീഷ്യസ്, സ്വാസിലാന്‍ഡ്, സെനഗല്‍ എന്നിവയാണിവ.
കിര്‍ഗിസ്താന്‍, ബ്രൂണെ, കൊറിയ, കസാഖ്സ്താന്‍, ഹോങ്കോങ്, തായ്ലന്‍റ്, ഫിലിപ്പീന്‍സ്, മലേഷ്യ, സിംഗപ്പൂര്‍ എന്നിവയടക്കം 17 ഏഷ്യന്‍ രാജ്യങ്ങളിലേക്കും യു.എ.ഇക്കാര്‍ക്ക് വിസ ആവശ്യമില്ല. ബോട്സ്വാന, എരിത്രിയ, ഷിസെല്ളെസ് തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഇളവുണ്ട്.
യൂറോപ്പില്‍ 44 രാജ്യങ്ങളില്‍ വിസയില്ലാതെ സഞ്ചരിക്കാന്‍ യു.എ.ഇക്കാര്‍ക്ക് സാധിക്കും. ആസ്ട്രിയ, ബെല്‍ജിയം, ഡെന്മാര്‍ക്ക്, സ്വീഡന്‍, മാള്‍ട്ട, എസ്തോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, പോളണ്ട്, ലിത്വാനിയ, ലാത്വിയ, ഗ്രീസ്, ഐസ്ലാന്‍ഡ്, ഇറ്റലി, സ്ളൊവാക്യ, ചെക് റിപബ്ളിക്, സ്വിറ്റ്സര്‍ലാന്‍ഡ്, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്സ്, ഹംഗറി, സ്ളൊവേനിയ, ക്രൊയേഷ്യ, ബള്‍ഗേറിയ, റുമാനിയ, ലെയ്ചെന്‍സ്റ്റെയ്ന്‍, റഷ്യ, സൈപ്രസ്, നോര്‍വേ, പോര്‍ചുഗല്‍, സ്പെയിന്‍, വത്തിക്കാന്‍, അന്‍ഡോറ, സാന്‍ മാറിനോ, ദ പ്രിന്‍സിപാലിറ്റി ഓഫ് മൊനാകോ, ബോസ്നിയ-ഹെര്‍സെഗോവിന, കൊസോവോ, മാസിഡോണിയ, മോണ്ടിനെഗ്രോ, അല്‍ബേനിയ, സെര്‍ബിയ, ജോര്‍ജിയ എന്നിയാണ് ആ രാജ്യങ്ങള്‍. ബ്രിട്ടന്‍, വടക്കന്‍ അയര്‍ലന്‍ഷ്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ വിസയില്‍ പോകാം.
വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, പസിഫിക് മേഖലകളിലെ പത്ത് രാജ്യങ്ങളീലും യു.എ.ഇക്കാര്‍ക്ക് വിസ ആവശ്യമില്ല. കുക്ക് ഐലന്‍ഡ്, ന്യൂ ഐലന്‍ഡ് എന്നിവിടങ്ങളിലേക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം ഉപയോഗപ്പെടുത്താനാവും.
ആസ്ത്രേലിയ വന്‍കരയില്‍ ഗ്വാട്ടിമാല, പനാമ, കൊളംബിയ, ഇക്വഡോര്‍, ഫിജി, ന്യുസിലന്‍ഡ്, ആന്‍റിഗ്വ, ബര്‍ബുഡ രാജ്യങ്ങളിലേക്കും വിസ ആവശ്യമില്ല. ആസ്ത്രേലിയ രാജ്യം യു.എ.ഇക്കാര്‍ക്ക് ഇ-വിസ അനുവദിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.