അമിതവേഗം: ഡ്രൈവര്‍മാരെ  24 മണിക്കൂര്‍ പിടിച്ചുവെക്കാന്‍ ശിപാര്‍ശ

ദുബൈ: അമിതവേഗത്തില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാരെ 24 മണിക്കൂര്‍ തടങ്കലില്‍ വെക്കാന്‍ ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ശിപാര്‍ശ ചെയ്തു. ശനിയാഴ്ച നടന്ന കൗണ്‍സില്‍ യോഗമാണ് ശിപാര്‍ശ സമര്‍പ്പിച്ചതെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ അറിയിച്ചു. 
30 ശതമാനം അപകടങ്ങള്‍ക്കും കാരണം അമിതവേഗമാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് നടപടി. നിശ്ചിത വേഗപരിധിയേക്കാള്‍ 50 ശതമാനം കൂടുതല്‍ വേഗത്തില്‍ പായുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ കൗണ്‍സില്‍ നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു. മരണമുണ്ടാക്കുന്ന അപകടങ്ങളില്‍ 70 ശതമാനത്തിനും കാരണം അമിതവേഗമാണെന്ന് പൊലീസ് നടത്തിയ പഠനങ്ങളില്‍ വ്യക്തമായിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.