വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ടുവെക്കുന്നത്  മൂല്യാധിഷ്ഠിത രാഷ്ട്രീയം –കെ. അംബുജാക്ഷന്‍

അബൂദബി: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ സമഗ്രവും നവീനവുമായ ജനാധിപത്യ മാതൃകയും മൂല്യാധിഷ്ഠിത രാഷ്ട്രീയവും മുന്നോട്ടുവെച്ചാണ് വെല്‍ഫെയര്‍ പാര്‍ട്ടി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് ദേശീയ സെക്രട്ടറി കെ.അംബുജാക്ഷന്‍. കേരളത്തില്‍ 45ഓളം നിയമസഭാ സീറ്റുകളിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നത്.  ബി.എസ്.പിയുമായി സഖ്യമുണ്ട്. 
വലിയ തുകകള്‍ ഫണ്ട് വാങ്ങിയോ അണികള്‍ക്ക് പണം നല്‍കിയോ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തില്ല. സാധാരണ ജനങ്ങളില്‍ നിന്നുള്ള പിരിവുകള്‍ സ്വീകരിച്ചും അവരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാണിച്ചുമാണ് തെരഞ്ഞെടുപ്പ് രംഗത്തുള്ളത്. രാജ്യത്തിന്‍െറ ഭരണഘടനയും മൂല്യങ്ങളും സംരക്ഷിക്കുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടി ലക്ഷ്യം വെക്കുന്നത്.  അബൂദബിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കെ.അംബുജാക്ഷന്‍. 
ഫാഷിസം വ്യക്തിജീവിതത്തിലേക്ക് കടന്നുവന്നു എന്നതിന് അപ്പുറം കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. ഫാഷിസത്തിനെ എതിര്‍ത്തുതോല്‍പിക്കേണ്ടവരിലേക്ക് തന്നെ ഫാഷിസം എത്തിക്കൊണ്ടിരിക്കുകയാണ്. 
അധികാരത്തിന്‍െറ അപ്പക്കഷണങ്ങള്‍ കാട്ടി നേതാക്കളെ ഫാഷിസം തങ്ങളോടൊപ്പം കൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന് മദ്യ നിരോധം എന്ന വാക്ക് ഉപയോഗിക്കാന്‍ ഭയമാണ്. 
മദ്യ വര്‍ജനം എന്നത് പ്രായോഗികമല്ളെന്ന് എല്ലാവര്‍ക്കും അറിയാം. ബാര്‍ മുതലാളിമാരില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് പ്രചാരണം നടത്തുന്നവര്‍ക്ക് മദ്യ നിരോധം എന്ന വാക്ക് ഉന്നയിക്കാന്‍ പറ്റില്ളെന്നും കെ.അംബുജാക്ഷന്‍ പറഞ്ഞു. പ്രവാസി ഇന്ത്യ കേന്ദ്ര പ്രസിഡന്‍റ് അന്‍വര്‍ വാണിയമ്പലം അധ്യക്ഷത വഹിച്ചു. ഹാമിദലി സ്വാഗതവും  സലീം പെരുമാതുറ നന്ദിയും പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.