ദുബൈ: കുടവയര്‍ ഇല്ലാതാക്കാമെന്നും തടി കുറക്കാമെന്നും മുടി വളര്‍ത്താമെന്നും പറഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘം ബര്‍ദുബൈയില്‍ സജീവം. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയാകുന്നത്. നാണക്കേട് ഭയന്ന് പലരും പുറത്തുപറയാനോ ചോദ്യം ചെയ്യാനോ തയാറാകാത്തതാണ് ഇവര്‍ക്ക് വളമാകുന്നത്.
അല്‍ ഫഹീദി മെട്രോ സ്റ്റേഷനു സമീപത്തെ തിരക്കേറിയ തെരുവില്‍ കഴിഞ്ഞദിവസം ഒരു മലയാളി യുവാവ് ഇവരുടെ തട്ടിപ്പില്‍ കുടുങ്ങി. വളരെ വിശ്വസനീയമായ രീതിയിലാണ് ഇവരുടെ തട്ടിപ്പെന്ന് യുവാവ് ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. വഴിയാത്രക്കാരുടെ ശാരീരിക ദൗര്‍ബല്യങ്ങള്‍ നോക്കിയാണ് ഇവര്‍ ഇരകളെ വീഴ്ത്തുക. കഷണ്ടിക്കാരെ കണ്ടാല്‍ മുടി വളരുന്ന മരുന്നുണെന്ന് പറയും. വയര്‍ ചാടിയവരെ കണ്ടാല്‍ വയര്‍ കുറക്കുന്ന മരുന്നുണ്ടെന്ന് പറയും. നിറം കൂട്ടാനും കറുത്ത പാട് മായ്ക്കാനുമെല്ലാം ഇവരുടെ പക്കല്‍ ‘മരുന്നു’ണ്ട്.
അനുഭവസ്ഥനെന്ന വ്യാജേനയാണ് ഇവര്‍ എത്തുക. വയര്‍ ചാടിയത് വലിയ ബോറാണെന്നും താന്‍ ഇതുപോലെ വയറുള്ളവനായിരുന്നെന്നും പറഞ്ഞാണ് യുവാവിനെ സാധാരണക്കാരനെന്ന് തോന്നിച്ച ഒരാള്‍ സമീപിച്ചത്. കണ്ടപ്പോള്‍ ഒന്നു പറഞ്ഞേയുള്ളുവെന്ന് അറിയിച്ച് ആള്‍ പോകാനൊരുങ്ങുമ്പോള്‍ ആരും ചോദിച്ചുപോകും എങ്ങനെയാ വയറു കുറക്കുന്നയെന്ന്. അതിനുള്ള മരുന്ന് തൊട്ടടുത്ത കടയില്‍ ലഭിക്കുമെന്നും വേണമെങ്കില്‍ കാണിച്ചുതരാമെന്നും പറയും.
തുടര്‍ന്ന് കൂട്ടിക്കൊണ്ടുപോയത് ഒരു മലയാളിയുടെ ഗ്രോസറിയിലേക്കാണെന്ന് യുവാവ് പറഞ്ഞു. അവിടെ ചെന്ന് ഒരു ചെറിയ കുപ്പിയില്‍ പൊടി ലഭിച്ചു. വില ഏഴു ദിര്‍ഹം മാത്രം. പണം താന്‍ കൊടുത്തുകൊള്ളാമെന്ന് കൂട്ടിക്കൊണ്ടുപോകുന്നയാള്‍ പറയുമ്പോള്‍ വിശ്വാസം വര്‍ധിക്കും.
പിന്നീട് ഇതില്‍ ചേര്‍ക്കാന്‍ ഒരു മരുന്നു കൂടിയുണ്ടെന്ന് പറഞ്ഞ് കുറച്ച അകത്തോട്ട് മാറിയുള്ള ആയുര്‍വേദ മരുന്നുകടയിലേക്കാണ് കൊണ്ടുപോയത്. അവിടെയുള്ള പാകിസ്താനി ആളെ കണ്ട ഉടനെ രണ്ടുതരം പൊടി മുന്നില്‍ വെച്ചു. തുര്‍ക്കി പൊടിക്ക് 20 ദിര്‍ഹവും ഇറാന്‍ പൊടിക്ക് 10 ദിര്‍ഹവുമാണ് വില. വയര്‍ കുറക്കാനല്ളെ നല്ലതുതന്നെ കിടക്കട്ടെ എന്നു കരുതി തുര്‍ക്കി പൊടി ആവശ്യപ്പെട്ടപ്പോള്‍ അതിന്‍െറ ആവശ്യമില്ളെന്നും തന്‍െറ വയര്‍ കുറഞ്ഞത് 10 ദിര്‍ഹത്തിന്‍െറ പൊടികൊണ്ടാണെന്നും പറഞ്ഞ് കൂടെയുള്ളയാള്‍ ഒന്നുകൂടി വിശ്വാസ്യത കൂട്ടും. അതോടെ അടുത്ത തട്ടിപ്പിലേക്ക് കടക്കും. 10 പൊതിയെങ്കിലും വേണമെന്ന് പറഞ്ഞ് നേരത്തെ വാങ്ങിയ പൊടിയുമായി ചേര്‍ത്ത് 100 ദിര്‍ഹം ആവശ്യപ്പെടും. അതെങ്ങനെ എന്നു ചോദിച്ചാല്‍ ഒരു പൊതിക്കാണ് 10 ദിര്‍ഹമെന്ന മറുപടി കിട്ടും. രണ്ടും ചേര്‍ത്തുകഴിഞ്ഞതിനാല്‍ ഇനി മാറ്റാനാവില്ളെന്നും പറയും.
തടികുറക്കാനുള്ള കുങ്കുമം ചേര്‍ത്ത മരുന്നുമുണ്ടെന്ന് പറഞ്ഞ് അടുത്ത ചൂണ്ട തട്ടിപ്പുകാര്‍ ഇറക്കും. അഞ്ചു പൊതി കഴിച്ചാല്‍ തടി കുറയുമെന്നാണ് വാഗ്ദാനം. പിന്നെയാകാമെന്ന് പറഞ്ഞ് കടയില്‍ നിന്നിറങ്ങുമ്പോഴാണ് തന്നേക്കാള്‍ കുടവയറുണ്ട് പാക്കിസ്താനിക്കെന്ന് യുവാവ് മനസ്സിലാക്കിയത്. അതോടെ വഞ്ചിതനായെന്ന് മനസ്സിലാക്കിയ യുവാവ് ആദ്യം വാങ്ങിയ പൊടി പരിശോധിച്ചപ്പോള്‍ പെരുങ്കായപ്പൊടിയായിരുന്നു. മലയാളിയുടെ കടയിലത്തെി ചോദ്യം ചെയ്തപ്പോള്‍ അയാള്‍ പരുങ്ങുന്നു. വഴിയില്‍ നിന്ന് നേരത്തെകണ്ടയാളെ പിടികൂടിയതോടെ അയാള്‍ വിറച്ചു. തുടര്‍ന്ന് ആയുര്‍വേദ മരുന്നുകടയിലേക്ക്. അവിടെയത്തെുമ്പോള്‍ ചോദിക്കും മുമ്പ് തന്നെ 100 ദിര്‍ഹം തിരിച്ചുനല്‍കിയതായി യുവാവ് പറഞ്ഞു. തട്ടിപ്പിനെ ചോദ്യം ചെയ്യാനൊരുങ്ങുമ്പോള്‍ കൂടുതല്‍ ആളുകള്‍ തന്നെ വളഞ്ഞെന്നും അതോടെ രക്ഷപ്പെടുകയായിരുന്നെന്നും യുവാവ് പറഞ്ഞു.
തുടര്‍ന്ന് സുഹൃത്തുക്കളോട് വിവരം പറഞ്ഞപ്പോഴാണ് അവരില്‍ പലരും ഇവരുടെ തട്ടിപ്പിന് ഇരയായവരാണെന്ന് മനസ്സിലായത്. മരുന്ന് കഴിച്ച് വയറിളകിയവരും നിരവധി.
ദിവസേന നൂറുകണക്കിന് പേര്‍ ഇങ്ങനെ തട്ടിപ്പിനിരയാകുന്നുണ്ടെന്ന് അന്വേഷണത്തില്‍ മനസ്സിലായതായി യുവാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.