ഇശല്‍ മെഹ്ഫിലും അവാര്‍ഡ് സമര്‍പ്പണവും നാളെ

അബൂദബി: അലിഫ് മീഡിയ അബൂദബിയുടെ വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി സംഘടിപ്പിക്കുന്ന ഇശല്‍ മെഹ്ഫിലും അബൂദബിയിലെ സാംസ്കാരിക, സാമൂഹിക, മാധ്യമ, ആതുരസേവന രംഗത്തെ മികച്ച വ്യക്തികള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും വ്യാഴാഴ്ച അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ശരീഫ് അവതരിപ്പിക്കുന്ന രണ്ട് മണിക്കൂര്‍ നീളുന്ന മാപ്പിളപ്പാട്ട് ഗസല്‍ വിരുന്ന് ഇശല്‍ മെഹ്ഫിലിന് കൊഴുപ്പേകും.  ആതുരസേവന രംഗത്തെ മികച്ച വ്യക്തിത്വത്തിന് അലിഫ് മീഡിയ നല്‍കുന്ന ‘ആരോഗ്യ രക്ഷക്’ പുരസ്കാരം ഡോ. ഷബീര്‍ നെല്ലിക്കോടിനും ‘മാധ്യമ ശ്രേഷ്ഠ’ പുരസ്കാരം മാതൃഭൂമി ന്യൂസിലെ സമീര്‍ കല്ലറക്കും ‘യുവ കര്‍മ’ പുരസ്കാരം അഷ്റഫ് പട്ടാമ്പിക്കും മാപ്പിളപ്പാട്ടിന് നല്‍കിയ സമഗ്ര സംഭാവനക്ക് കണ്ണൂര്‍ ശരീഫിന് ‘ഇശല്‍ ബാദുഷ’ പുരസ്കാരവും ചടങ്ങില്‍ സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ ശരീഫ്, എം.അബ്ദുസ്സലാം, ഷിബു വര്‍ഗീസ്, ഷുക്കൂറലി കല്ലിങ്ങല്‍, ഷഫീല്‍ കണ്ണൂര്‍, മുഹമ്മദലി വളാഞ്ചേരി എന്നിവര്‍ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.