????????????? ????????????????? ??????????????? ?????

ഒട്ടകക്കൂട്ടം ഹൈവേയിലിറങ്ങി അപകടം; നിരവധി പേര്‍ക്ക് പരിക്ക്

അബ്ഹ: ഒട്ടകക്കൂട്ടം ഹൈവേയിലിറങ്ങിയതിനെ തുടര്‍ന്നുണ്ടായ വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 
തെക്കന്‍ അതിര്‍ത്തി പ്രവിശ്യയിലെ ജീസാനിനെയും ഉഹൂദിനെയും ബന്ധിപ്പിക്കുന്ന അല്‍ മസാറ ഹൈവേയില്‍ അല്ലൂലിയ ഗ്രാമത്തിനടുത്താണ് അപകട പരമ്പര ഉണ്ടായത്. തിരക്കേറിയ നിരത്തില്‍ പെട്ടന്ന് ഒട്ടകക്കൂട്ടം ഇറങ്ങിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയും ചിലത് മറിയുകയുമായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഒരാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി ജീസാന്‍ മേഖല റെഡ്ക്രസന്‍റ് വക്താവ് ബീശി അല്‍ സര്‍ഖി അറിയിച്ചു.
Tags:    
News Summary - camel on highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.