ബുറൈദ: ‘ഖുര്‍ആന്‍ രക്ഷയുടെ സദ്സരണി’ എന്ന ശീര്‍ഷകത്തില്‍ സമസ്ത കേരള ഇസ്ലാമിക് സെന്‍റര്‍ സംഘടിപ്പിക്കുന്ന കാമ്പയിന്‍െറ ബുറൈദ മേഖലാ ഉദ്ഘാടനം അബ്ദുറഹ്മാന്‍ ജമലുലൈ്ളലി തങ്ങള്‍ നിര്‍വഹിച്ചു. എന്‍ജി. ഇസ്മാഈല്‍ ഹാജി ചാലിയം അധ്യക്ഷത വഹിച്ചു. മുഹമ്മദാലി (ബാപുട്ടി ഹാജി) ആനമങ്ങാട്, ഖാസിം അടിവാരം, യൂസുഫ് ഫൈസി പരുതൂര്‍, ബഷീര്‍ ഫൈസി അമ്മിനിക്കാട്, അബ്ദുസമദ് മൗലവി വെങ്ങൂര്‍, നൗഫല്‍ അസ്ഹരി കണ്ണൂര്‍, മുഹമ്മദ് മുസ്ലിയാര്‍ വെറ്റിലപ്പാറ, അശ്റഫ് ഫഖ്മ, ഷാജി വയനാട് എന്നിവര്‍ സംസാരിച്ചു. അബ്ദുറസാഖ് ചാവക്കാട് സ്വാഗതവും ബഷീര്‍ മുവാറ്റുപുഴ നന്ദിയും പറഞ്ഞു. വിവിധ ഇനങ്ങളിലായി നടന്ന കലാസാഹിത്യ മത്സരങ്ങളില്‍ 100 ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.