റിയാദ്: സൗദിയിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലും നടപ്പാക്കുന്ന പ്രത്യേക ഇനങ്ങള്‍ക്കുള്ള നികുതി ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വ്യക്തമാക്കി. പുകയില ഉല്‍പന്നങ്ങള്‍, ഉത്തേജക പാനീയങ്ങള്‍, ശീതള പാനീയങ്ങള്‍ എന്നിവക്കാണ് പുതിയ നികുതി ബാധകമാവുക. 50 മുതല്‍ 100 ശതമാനം വരെ നികുതി വരുന്നതോടെ ഇത്തരം ഉല്‍പന്നങ്ങളുടെ വില ഇരട്ടിയായി വര്‍ധിക്കും. 2017ലേക്കുള്ള ബജറ്റ് പ്രഖ്യാപനത്തോടെ നികുതി നിലവില്‍ വന്നതായി അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രചരിക്കുകയും ചെറുകിട കച്ചവടക്കാര്‍ സിഗററ്റിനും മറ്റും വില കൂട്ടുകയും ചെയ്ത സാഹചര്യത്തിലാണ് ധനകാര്യ മന്ത്രിയുടെ വിശദീകരണം. 2016 ഡിസംബറില്‍ ബഹ്റൈനില്‍ ചേര്‍ന്ന 37ാമത് ഉച്ചകോടിയാണ് മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലത്തെിയത്. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും 2018 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. സൗദി സാമ്പത്തിക സഭയുടെ അംഗീകാരം കൂടി ലഭിച്ച ശേഷമാണ് ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാവുക എന്നും ധനകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. വിഷന്‍ 2030ന്‍െറ ഭാഗമായി എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് പുതിയ നികുതികള്‍ ഏര്‍പ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.