ജിദ്ദ: മലപ്പുറം പെരുവള്ളൂര്‍ കാക്കത്തടം സ്വദേശികളുടെ ജിദ്ദയിലെ കൂട്ടായ്മയായ ഓസ്കാര്‍ കള്‍ച്ചറല്‍ സെന്‍റര്‍ ‘മെഹ്ഫില്‍ 16’ ഈദ് ഓണം ആഘോഷപരിപാടി സംഘടിപ്പിച്ചു. ഹില്‍ടോപ്പ് ഓഡിറ്റോറിയത്തില്‍ നടന്ന കലാപരിപാടിയോടനുബന്ധിച്ച ്നേഹസംഗമവും സംഘടിപ്പിച്ചു.ബഷീര്‍ വള്ളിക്കുന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പൊതുപ്രവര്‍ത്തനത്തില്‍ അമ്പത് വര്‍ഷം പിന്നിടുന്ന എ.പി കുഞ്ഞാലി ഹാജിയെ ചടങ്ങില്‍ ആദരിച്ചു. ബഷീര്‍ വള്ളിക്കുന്ന് അദ്ദേഹത്തിന് ഉപഹാരം നല്‍കി. ചടങ്ങില്‍ പ്രസിഡന്‍റ്് മുജാഫര്‍ പുതുകുളങ്ങര അധ്യക്ഷത വഹിച്ചു. ജിദ്ദയില്‍ നടന്ന സിഫ് ഫുട്്ബാള്‍ ടൂര്‍ണമെന്‍റില്‍ കളിച്ച പെരുവള്ളൂരിലെ കളിക്കാരെ ചടങ്ങില്‍ ആദരിച്ചു. മാനു കുരുണിയന്‍, സൈദ് ചൊക്ളി, അസൈനാര്‍, നൗഷാദ് കുരുണിയന്‍, അയ്യൂബ് ചൊക്ളി എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. വിവിധ സംഘടന പ്രതിനിധികളായ റഷീദ് വാഴക്കാട്, നവാസ് വെമ്പായം, സക്കീര്‍ അലി കണ്ണേത്ത്, ടി.കെ.മുസ്തഫ , ഹമീദ് പെരുവള്ളൂര്‍, ഷിഹാബ് അഞ്ചാലന്‍, പി.സി. മുജീബ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന കലാപരിപാടിയില്‍ ജിദ്ദയിലെ ഗായകരായ, ഹക്കീം അരിമ്പ്ര, സഹീര്‍ പട്ടാമ്പി, സഹല നാസര്‍, അജ്മല്‍ ഹാഷ്മി, ഫാസില്‍ കുരുണിയന്‍, ജലീല്‍ തുടങ്ങിയവര്‍ പരിപാടികള്‍ അവതരിപ്പിച്ചു.
ചെമ്പന്‍ അഷ്റഫ് അവതരിപ്പിച്ച മിമിക്സ് ആന്‍ഡ് കാരിക്കേച്ചര്‍ ശ്രദ്ധേയമായി.എം. കെ. അഫ്സല്‍ , മുസ്തഫ ചെമ്പന്‍, ഫൈസല്‍ ബാബു, ആഷിക് കളത്തിങ്ങല്‍, റിയാസ് കൊണ്ടോട്ടി,പി.കെ.ജംഷീദ്, സാദിക് , സഈദ്, അലി അക്ബര്‍, ഫൈസല്‍ പാറയില്‍, സല്‍മാന്‍, മുസ്തഫ, റിയാസ് ഇര്‍ഷാദ്, നുവാഫ്, ഷംസു, പി.സി. സലീം, അലിമാസ്്റ്റര്‍, മുസ്തഫ കുരുണിയന്‍, പി.സി സലാഹു, സാലിഹ്, ഷാഫി അല്ലിപ്ര, റാഫി എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഹമീദ് കെ.കെ സ്വാഗതവും എം.പി ഷബീബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.