?????????????? ??????? ??????

മഞ്ഞുകാലത്തിന്‍െറ വരവറിയിച്ച് തബൂക്കില്‍  കനത്ത ആലിപ്പഴ വര്‍ഷം

തബൂക്ക്: മഞ്ഞുകാലത്തിന്‍െറ വരവറിയിച്ച് തബൂക്കില്‍ കനത്ത ആലിപ്പഴ വര്‍ഷം. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് മഞ്ഞുകട്ടകള്‍ അസാധാരണമായ രീതിയില്‍ പെയ്യാന്‍ തുടങ്ങിയത്. രാവിലെ മുതല്‍ ആകാശം മേഘാവൃതമായിരുന്നു. പിന്നാലെയാണ് മഞ്ഞു മഴ വര്‍ഷിച്ചത്. പത്ത് വര്‍ഷത്തിന് ശേഷമുള്ള ശക്തമായ ആലിപ്പഴ വര്‍ഷമാണിത്. റോഡുകള്‍ മഞ്ഞുകട്ടകളാല്‍ മൂടിയ നിലയിലായിരുന്നു. ഓഫിസ് സമയമായതിനാല്‍ ഗതാഗതം കുറവായിരുന്നു. അതുകൊണ്ട് തന്നെ അപകടങ്ങളൊന്നും ഉണ്ടായില്ല. ആലിപ്പഴം വര്‍ഷം കാണാന്‍ സ്കൂളുകളില്‍ നിന്നു കുട്ടികളും ഓഫിസ് ജീവനക്കാരും മറ്റും പുറത്തിറങ്ങി. വരും ദിനങ്ങളില്‍ തബൂക്കില്‍ ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ നിഗമനം. 
തണുപ്പിന് ശക്തി കൂടുന്നതോടെ സ്കൂളുകളുടെ സമയത്തിലും മാറ്റമുണ്ടാകും. ഇന്ത്യന്‍ എംബസി സ്കൂളുകളിലും സമയമാറ്റമുണ്ടാകുമെന്ന് പ്രിന്‍സിപ്പല്‍ എസ്.എം ഷംസുദ്ദീന്‍ അറിയിച്ചു. അതേസമയം കാലാവസ്ഥ വ്യതിയാനം കാരണം സ്വകാര്യ ക്ളിനിക്കുകളില്‍ പനിക്ക് ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.