ഗള്‍ഫ് സഹകരണ കൗണ്‍സില്‍  ഗള്‍ഫ് യൂനിയനിലേക്ക് ചുവടുവെക്കുന്നു

റിയാദ്: 35 വര്‍ഷം പിന്നിടുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അതിന്‍െറ നിര്‍ണായക വഴിത്തിരിവായ ഗള്‍ഫ് യൂനിയനിലേക്ക് ചുവടുവെക്കുന്നു. പൗരന്മാരുടെ അഭിപ്രായം തേടിയ ശേഷം ഡിസംബറില്‍ ബഹ്റൈനില്‍ ചേരുന്ന ഉച്ചകോടിയില്‍ വിഷയം പരിഗണനക്ക് വരും. അന്തരിച്ച സൗദി ഭരണാധികാരി അബ്ദുല്ല രാജവിന്‍െറ നിര്‍ദേശപ്രകാരം ആരംഭിച്ച ആറ് രാഷ്ട്രങ്ങളുടെ സംയോജനത്തിന് ഇതോടെ തുടക്കമാവുമെന്ന് പ്രതീക്ഷിക്കുന്നു. 1981ല്‍ ആറ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ചേര്‍ന്ന് സഹകരണ കൗണ്‍സില്‍ രൂപവത്കരിച്ചപ്പോള്‍ ലക്ഷ്യമാക്കിയ ഗള്‍ഫ് യൂനിയന്‍ എന്ന ലക്ഷ്യത്തിലേക്ക് ചുവടുമാറുന്നതിന്‍െറ മുന്നോടിയായി പൗരന്മാരുടെ അഭിപ്രായം തേടുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 മേഖലയില്‍ ഉരുണ്ടുകൂടിയ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ വിഷയങ്ങളും ഇത്തരത്തിലുള്ള നീക്കത്തിന് വേഗം കൂട്ടും. അന്തരിച്ച സൗദി ഭരണാധികാരി അബ്ദുല്ല രാജാവാണ് മുന്‍ ഉച്ചകോടിയില്‍ ഗള്‍ഫ് യൂനിയന്‍ എന്ന ആശയം മുന്നോട്ടുവെച്ചത്. യൂറോപ്യന്‍ യൂനിയന്‍ മാതൃകയില്‍ കൂടുതല്‍ മേഖലയിലേക്ക് സഹകരണവും സംയോജനവും വികസിപ്പിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സാമ്പത്തിക, കസ്റ്റംസ് സഹകരണം, നാണയ ഏകീകരണം, ഊര്‍ജ, അടിസ്ഥാന സൗകര്യങ്ങളുടെ പങ്കുവെക്കല്‍, ഗള്‍ഫ് റയില്‍വെ, വൈദ്യുതി ലൈന്‍ എന്നിവ സഹകരണത്തിന്‍െറ ഭാഗമായി നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
ഒൗദ്യോഗിക അംഗീകാരവും പൗരന്മാരുടെ പിന്തുണയും പ്രതീക്ഷിച്ചാണ് വ്യക്തികളില്‍ നിന്നും പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നും അഭിപ്രായം തേടുന്നത്.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.