അമേരിക്കയില്‍ ആക്രമണത്തിനിരയായ  സൗദി വിദ്യാര്‍ഥി മരിച്ചു

റിയാദ്: അമേരിക്കയില്‍ വെച്ച് ആക്രമണത്തിനിരയായ സൗദി വിദ്യാര്‍ഥി മരിച്ചു. 24 കാരനായ ഹുസൈന്‍ സഈദ് അല്‍ നഹ്ദിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. 
മധ്യ അമേരിക്കയിലെ വിസ്കോണ്‍സിന്‍ സ്റ്റേറ്റില്‍ ഞായറാഴ്ച ആയിരുന്നു സംഭവം. ആറടിയിലേറെ ഉയരമുള്ള വെള്ളക്കാരന്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് മരണത്തിന് മുമ്പ് ഹുസൈന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൂക്കില്‍ നിന്നും വായില്‍ നിന്നും  വായിലും നിന്ന് രക്തം ഒഴുകുന്ന നിലയിലാണ് ഹുസൈനെ കണ്ടത്തെുന്നത്. 
ഉടന്‍ തന്നെ എയര്‍ ആംബുലന്‍സില്‍ യൂ ക്ളെയറിലെ മയോ ക്ളിനിക്കില്‍ എത്തിച്ചെങ്കിലും അടുത്ത ദിവസം തന്നെ മരണം സംഭവിച്ചു. 
ആക്രമണത്തെ കുറിച്ച് അമേരിക്കന്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.