റിയാദ്: പട്ടാപ്പകല്‍ പോലും പിടിച്ചുപറിയും ആയുധം കൊണ്ടുള്ള അക്രമവും വ്യാപമായതോടെ പ്രവാസികള്‍ ഭയപ്പാടില്‍. നഗരത്തിന്‍െറ പലഭാഗങ്ങളില്‍ നടന്ന അതിക്രമങ്ങളില്‍ ഇരയായതില്‍ ഏറെയും മലയാളികളാണ്. മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ റിയാദ് ഗവര്‍ണറേറ്റിലും പൊലീസിലും പരാതി നല്‍കി. ബത്ഹയിലും പരിസരങ്ങളിലും വീണ്ടും സജീവമായ സംഘങ്ങള്‍ സമീപ പ്രദേശങ്ങളിലേക്കും അതിക്രമങ്ങള്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. കവര്‍ച്ചയുടെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുക കൂടി ചെയ്തതോടെ ആളുകളുടെ ഭയം ഇരട്ടിച്ചു. ബത്ഹ ശാറ ഗുറാബിയില്‍ രണ്ട് മലയാളികള്‍ സ്കൂട്ടറില്‍ എത്തിയ രണ്ടംഗ സംഘത്തിന്‍െറ ആക്രമണത്തിന് ഇരയാകുന്ന ദൃശ്യങ്ങള്‍ക്ക് ശേഷം എക്സിറ്റ് 17ല്‍ ഒരു മലയാളിയെ പിക്കപ്പ് വാനില്‍ നിന്ന് പിടിച്ചിറക്കി കൊള്ളയടിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.
സ്വകാര്യ കമ്പനി ജീവനക്കാരനായ കണ്ണൂര്‍ സ്വദേശി ലക്ഷ്മണന്‍ എന്നയാളാണ് എക്സിറ്റ് 17ല്‍ കഴിഞ്ഞ ദിവസം പകല്‍ 11ഓടെ അക്രമികളുടെ കൈയ്യില്‍ പെട്ടത്. കമ്പനിയുടെ പിക്കപ്പ് വാന്‍ ഓടിച്ചുവരുകയായിരുന്ന ലക്ഷ്മണനെ കാറില്‍ പിന്തുടര്‍ന്നത്തെിയ സംഘം തടഞ്ഞുനിറുത്തി വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി കൊള്ളയടിക്കുകയായിരുന്നു. കാര്‍ മുന്നില്‍ കയറ്റി കുറുകെ ഇട്ട് വാഹനം നിറുത്തിച്ചായിരുന്നു അതിക്രമം. ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖത്തിടിച്ച് പരിക്കേല്‍പിച്ചു. വായില്‍ നിന്ന് ചോരയൊലിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. വാഹനങ്ങളെയും ആളുകളെയും കൊണ്ട് നിരത്തും തെരുവും സജീവമായ സമയത്താണ് ഈ ആക്രമണം നടന്നത്. ഇഖാമ, ഡ്രൈവിങ് ലൈസന്‍സ്, വാഹനത്തിന്‍െറ താക്കോല്‍ തുടങ്ങിയവയെല്ലാം അക്രമികള്‍ കൊണ്ടുപോയി. ഇത്തരം അക്രമി സംഘങ്ങളുടെ തെരുവു വിളയാട്ടം ഇല്ലാതിരുന്ന മലസിലും കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ചുപറി സംഭവങ്ങളുണ്ടായി. അല്‍ആലിയ സ്കൂളിന് സമീപം ഹൈദരാബാദ് സ്വദേശി നടത്തുന്ന ബഖാലയില്‍ വാളും ഇരുമ്പ് ദണ്ഡും വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പണം കവര്‍ന്നത്. ഈ സമയം അവിടെയത്തെിയ നിത്യോപയോഗ സാധനങ്ങളുടെ വിതരണക്കാരനെയും അക്രമിച്ച് പണം തട്ടി. സമാനമായ രീതിയില്‍ മലസില്‍ പാകിസ്താനി നടത്തുന്ന ബഖാലയില്‍ ഘടിപ്പിച്ചിരുന്ന കാമറ തകര്‍ത്തായിരുന്നു ആക്രമണം. ഇവിടെ തെരുവില്‍ നിറുത്തിയിട്ടിരുന്ന യമന്‍ സ്വദേശിയുടെ വാഹനത്തിന്‍െറ ചില്ല് തകര്‍ത്ത് 5000 റിയാല്‍ മോഷ്ടിച്ചു. റോഡരില്‍ ഫോണില്‍ സംസാരിച്ചു നിന്ന കോഴിക്കോട് സ്വദേശി റെമീസിന്‍െറ മൊബൈല്‍ ഫോണ്‍ സ്കൂട്ടറില്‍ എത്തിയ കൗമാരക്കാരന്‍ തട്ടിപ്പറിച്ചു. പ്രവാസി മലയാളി ഫെഡറേഷന്‍ പ്രസിഡന്‍റ് റാഫി പാങ്ങോടാണ് റിയാദ് ഗവര്‍ണറേറ്റിലും പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. അക്രമി സംഘങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അക്രമികളെ പിടികൂടിയാല്‍ നടക്കുന്ന തിരിച്ചറിയല്‍ പരേഡുകിലത്തൊന്‍ ഇരകളായിട്ടുള്ളവര്‍ മുന്നോട്ടുവരണമെന്നും പൊലീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.