ഒളിവില്‍ കഴിഞ്ഞ തീവ്രവാദി അല്‍ജൗഫില്‍ പിടിയില്‍ 

റിയാദ്: നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയായ സ്വദേശി യുവാവിനെ അല്‍ജൗഫില്‍ നിന്ന് പിടികൂടി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അബഹ സൈനിക കേന്ദ്രത്തിലെ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനം അടക്കമുള്ള തീവ്രവാദി ആക്രമണങ്ങളില്‍ പ്രതികളായ 16 പേരടങ്ങുന്ന സംഘത്തിലെ സുവൈലിം ഹാദി സുവൈലിം എന്ന സ്വദേശി യുവാവാണ് പിടിയിലായത്. സുഹൃത്തായ നാഇം അബ്ദുല്ല എന്നയാളുടെ കൂടെ അല്‍ജൗഫിലെ ഒരു വീട്ടില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റു നടന്നത്. സുരക്ഷ ഉദ്യോഗസ്ഥരെ കണ്ടതോടെ ഇയാളുടെ കൂടെയുണ്ടായിരുന്ന  ബനാന്‍ ഈസ എന്ന സ്ത്രീ എകെ 47 തോക്കുപയോഗിച്ച് ചെറുത്തു നില്‍പിന് ശ്രമിച്ചു. വെടിവെപ്പിനിടെ പരിക്കേറ്റ ഇവരെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ളെന്ന് ആഭ്യന്തര വകുപ്പ് വക്താവ് അറിയിച്ചു. ഒന്നര വര്‍ഷം മുമ്പ് സ്വന്തം വീട്ടില്‍ നിന്ന് കാണാതായ സ്ത്രീയാണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സുവൈലിമിനെ കൂടാതെ തീവ്രവാദ കേസുകളില്‍ പിടികിട്ടാനുള്ളവരെ കണ്ടത്തൊന്‍ തെരച്ചില്‍ ശക്തമാക്കുമെന്നും ഒരാളെയും വെറുതെ വിടില്ളെന്നും ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നല്‍കി. 
ഇവര്‍ക്ക് ഏതെങ്കിലും രീതിയില്‍ അഭയം നല്‍കുന്നവര്‍ക്കെതിരെയും കടുത്ത നടപടികളുണ്ടാകും. തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ചോ അന്വേഷണ ഉദ്യോഗസ്ഥര്‍ തെരയുന്നവരുടെ വിശദാംശങ്ങള്‍ സംബന്ധിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 990 എന്ന നമ്പറിലോ 990@900moi.gov.sa എന്ന ഇ മെയില്‍ വിലാസത്തിലോ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി. വിവരം നല്‍കുന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. 
അല്‍ഖസീമില്‍ പ്രത്യേക സുരക്ഷ സേനാംഗമായിരുന്ന സര്‍ജന്‍റ് ബദര്‍ ഹംദി അല്‍ റശീദിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളും അടുത്ത ബന്ധുക്കളുമായ ആറ് തീവ്രവാദികള്‍ കഴിഞ്ഞ ദിവസം ഹാഇലില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. 
ഇതിന് പിറകെയാണ് നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളിയായിരുന്ന സുവൈലിം അറസ്റ്റിലാവുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.