ജിദ്ദ: ഫലസ്തീന്‍ റോഡില്‍ 28 ഓളം മൊബൈല്‍ കടകള്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അടച്ചുപൂട്ടി. മൊബൈല്‍ ഫോണ്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം സ്വദേശികളെ നിയമിക്കണമെന്ന നിയമം ലംഘിച്ചതിനെ തുടര്‍ന്നാണിത്.
ഇതില്‍ മലയാളികുളുടെ കടകള്‍ ഉള്ളതായി വിവരമില്ല. വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി, പൊലീസ് എന്നിവരുമായി ചേര്‍ന്ന് ഫലസ്തീന്‍ റോഡിലെ നിരവധി കടകളില്‍ കഴിഞ്ഞ ദിവസം മിന്നല്‍ പരിശോധന നടത്തിയതായി മക്ക മേഖല തൊഴില്‍ കാര്യ ഓഫീസ് മീഡിയ സെന്‍റര്‍ വക്താവ് അഹ്മദ് അല്‍ഗാമിദി പറഞ്ഞു.
ത്വാഇഫില്‍ കഴിഞ്ഞ ദിവസം ഒരു സൂഖിലെ താല്‍ക്കാലിക മൊബൈല്‍ കടകള്‍ അധികൃതര്‍ പൂട്ടിച്ചിരുന്നു. ജിദ്ദ ഷറഫിയ്യയില്‍ മലയാളികള്‍ കച്ചവടം ചെയ്യുന്ന മേഖലകളിലെല്ലാം നിയമമനുസരിച്ച് സ്വദേശി പൗരന്‍മാര്‍ ജോലിക്ക് വന്നതിനാല്‍ നിയമനടപടികള്‍ നേരിടേണ്ടി വന്നിട്ടില്ളെന്ന് കച്ചവടക്കാര്‍ പറഞ്ഞു. അതേസമയം ബിനാമി കച്ചവടങ്ങള്‍ പൂട്ടേണ്ടി വന്നു. ഷറഫിയ്യയില്‍ ഒരു കടയാണ് ഈ ഗണത്തില്‍ അടച്ചു പൂട്ടേണ്ടി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.