ബി.സി നാലാം നൂറ്റാണ്ടിലെ നാഗരികതയുടെ ശേഷിപ്പുകള്‍ കണ്ടത്തെി 

റിയാദ്: ബി.സി നാലാം നൂറ്റാണ്ടിലെ നാഗരികതയുടെ ശേഷിപ്പുകള്‍ പുരാവസ്തു ഗവേഷണ സംഘം തബൂക്ക് പ്രവിശ്യയില്‍ കണ്ടത്തെി. പ്രവിശ്യയിലെ അയ്നൂന്‍ എന്ന സ്ഥലത്ത് സൗദി പുരാവസ്തു വകുപ്പും പോളണ്ടില്‍ നിന്നുള്ള വിദഗ്ധരും നടത്തിയ ഉത്ഖനനത്തിനിടെയാണ് പുരാതന നാഗരികതയുടെ ശേഷിപ്പുകള്‍ വെളിപ്പെട്ടത്. ക്രിസ്തുവിന് നാലു നൂറ്റാണ്ട് മുമ്പ് പ്രദേശത്ത് അധിവസിച്ചിരുന്ന തലമുറ ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍, ധാന്യങ്ങള്‍ പൊടിച്ചിരുന്ന ആട്ടുകല്‍, ഇടിക്കാനുള്ള കല്ലുകള്‍, വിവിധ ആകൃതിയിലുള്ള ചിപ്പികള്‍, നെരിപ്പോടുകള്‍, ലോഹാവശിഷ്ടങ്ങള്‍, ചുറ്റുമതിലിന്‍െറ ശേഷിപ്പുകള്‍ എന്നിവയാണ് കണ്ടത്തെിയിരിക്കുന്നത്. 
രാജ്യത്തെ ഏറ്റവും വലിയ പുരാവസ്തു ഗവേഷണ മേഖലകളിലൊന്നാണ് തബൂക്കിലെ അയ്നൂന്‍. പോളിഷ്-സൗദി സംഘത്തിന്‍െറ നേതൃത്വത്തില്‍ ഇവിടെ ദിവസങ്ങളായി ഉത്ഖനനം നടന്നുവരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി പുരാതന നാഗരികതയുടെ ശേഷിപ്പുകള്‍ മറനീക്കിയത്. അയ്നൂന്‍ മലനിരകളില്‍ ഗവേഷണം നടത്തുന്ന വിദഗ്ധ സംഘം ഭൗമോപരിതലത്തിലെ മലനിരകളുടെയും കുന്നുകളുടെയും അരുവികളുടെയുമൊക്കെ സവിശേഷതകള്‍ പഠിക്കുന്ന ടോപോഗ്രാഫിക് മാപ്, ത്രിമാന ഗവേഷണം തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് ഉത്ഖനനം നടത്തിയിരുന്നത്. തുടക്കത്തില്‍ പുരാതന കെട്ടിടാവശിഷ്ടങ്ങളാണ് ഭൂമിക്കടിയില്‍ കണ്ടത്തെിയത്. പിന്നീട് നടത്തിയ വിശദമായ ഉത്ഖനനത്തിലാണ് അതി പുരാതന നാഗരികതയുടെ ശേഷിപ്പുകള്‍ ഒന്നൊന്നായി ഗവേഷണ സംഘത്തിന്‍െറ ശ്രദ്ധയില്‍പെട്ടത്. മണ്‍മറഞ്ഞുപോയ ഒരു തലമുറയുടെ ശേഷിപ്പുകള്‍ കണ്ടത്തൊനായതിന്‍െറ ആഹ്ളാദത്തിലാണ് പുരാവസ്തു വകുപ്പ്. 
നേരത്തേ ഇവിടെ നടത്തിയ ഗവേഷണങ്ങളില്‍ ഇസ്ലാമിക നാഗരികതയുടെയും മറ്റും അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. പുരാതന ജനത അധിവസിച്ചിരുന്നതിന്‍െറ നിരവധി ശേഷിപ്പുകള്‍ ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു. അവരുടെ ശ്മശാനങ്ങളും മതില്‍കെട്ടുകളും കിടപ്പുമുറികളും ചന്ത നടത്തിയിരുന്ന സ്ഥലങ്ങളുടെയുമെല്ലാം അവശിഷ്ടങ്ങള്‍ ഉത്ഖനനത്തില്‍ ലഭിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് അയ്നൂനില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. ശാസ്ത്ര സംഘത്തിന്‍െറ നിഗമനങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് ക്രിസ്തുവിനും നാല് ദശകങ്ങള്‍ മുമ്പ് അധിവസിച്ച ജനവിഭാഗത്തിന്‍െറ ജീവിത രീതികള്‍ വ്യക്തമാക്കുന്ന ശേഷിപ്പുകള്‍ കണ്ടത്തെിയിരിക്കുന്നത്. ചെങ്കടല്‍ തീരത്ത്് ബി.സി നാലാം നൂറ്റാണ്ടു മുതല്‍ എ.ഡി രണ്ടാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന വാണിജ്യ തുറമുഖം വരെ ഇവിടെയുണ്ടായിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.