മദീന: മക്ക-മദീന ഹിജ്റ റോഡില്‍ 28 പെട്രോള്‍ പമ്പുകള്‍ മദീന മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. നിയമലംഘനങ്ങള്‍ ഇതുവരെ പരിഹരിക്കാത്തതിനെ തുടര്‍ന്നാണിത്. ഇവയില്‍ അധികവും ഹിജ്റ റോഡിന്‍െറ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നവയാണ്. പെട്രോള്‍ പമ്പുകള്‍ക്കും അതിനോട് ചേര്‍ന്ന സ്ഥാപനങ്ങള്‍ക്കും നിശ്ചയിച്ച നിബന്ധനകള്‍ പാലിക്കാത്ത പമ്പുകള്‍ പൂട്ടാന്‍ മുനിസിപ്പല്‍ ഗ്രാമ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നതായി മദീന മുനിസിപ്പാലിറ്റി പബ്ളിക് റിലേഷന്‍ മേധാവി ഖാലിദ് ബിന്‍ മുത്ഇബ് അല്‍തുര്‍ക്കി പറഞ്ഞു. കുറവുകള്‍ ക്രമപ്പെടുത്താന്‍ സ്ഥാപനങ്ങള്‍ക്ക് രണ്ടുവര്‍ഷത്തെ സാവകാശം നല്‍കിയിരുന്നു. സാവകാശം അവസാനിക്കുന്നതിനു മുമ്പ് മന്ത്രാലയം അംഗീകരിച്ച കമ്പനികളുമായി ധാരണയിലത്തെണമെന്നും പറഞ്ഞിരുന്നു. പൂട്ടിയവയില്‍ 15 എണ്ണം വാദി ഫറഅ്ലും ഒമ്പത് എണ്ണം സ്വല്‍സ്വലയിലും മൂന്നെണ്ണം മലീലിഹിലും ഒന്ന് അഖീഖിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.