അല്‍ജൗഫില്‍ യുവാക്കള്‍  തമ്മിലടിച്ചു; ഒരുമരണം

ജിദ്ദ: വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. സംഭവത്തില്‍ എട്ടുയുവാക്കള്‍ അറസ്റ്റിലായി. 
നഗരത്തിലുണ്ടായ കൂട്ടയടിയില്‍ പരിക്കേറ്റ യുവാവിനെ ഖുറയ്യാത്തിലെ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മാരകമായി പരിക്കേറ്റ ഇയാള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണപ്പെട്ടു. സംഘര്‍ഷത്തിനിടെ ശരീരത്തിനേറ്റ ക്ഷതങ്ങളാണ് മരണകാരണമെന്ന് പ്രാഥമിക മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 
ഇതിനെ തുടര്‍ന്ന് അക്രമസംഭവത്തില്‍ ഉള്‍പ്പെട്ട എട്ടുപേരെ അറസ്റ്റ് ചെയ്തതായി അല്‍ജൗഫ് പൊലീസ് ഡയറക്ടറേറ്റ് വക്താവ് മേജര്‍ യസീദ് അല്‍ നുമാസ് അറിയിച്ചു. സൂക്ഷ്മമായ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.